ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റിന് വ്യാഴാഴ്ചമുതൽ ഒൻപതുവരെ ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മെന്റുകളിൽ പ്രവേശനം ലഭിച്ചവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഓപ്ഷൻ നൽകാം.
ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റുമൂലം അലോട്ട്മെന്റിനു പരിഗണിക്കപ്പെടാത്തവർക്കും അലോട്ട്മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേക ഫീസടയ്ക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്‌സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പരും പഴയ പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുക്കാം.
പരീക്ഷാ തീയതി
സീപാസിലെ എട്ടാം സെമസ്റ്റർ ബി.ടെക്. (2015 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്ററി) പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ഡിജിറ്റൽ ഇമേജ് പ്രോസസിങ് (ഇ.സി.) പരീക്ഷ ജനുവരി എട്ടിനും കമ്യൂണിക്കേഷൻ സ്വിച്ചിങ് സിസ്റ്റംസ് (ഇ.സി.) പരീക്ഷ ജനുവരി 11-നും റിലയബിലിറ്റി എൻജിനീയറിങ് (ഇ.സി.) പരീക്ഷ ജനുവരി 13-നും നടക്കും.
മൂന്നാം സെമസ്റ്റർ ബി.വോക് (2018 അഡ്മിഷൻ റഗുലർ/2018-ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി -2015 സ്‌കീം) പരീക്ഷകൾ ജനുവരി 20 മുതൽ നടക്കും. പിഴയില്ലാതെ ജനുവരി എട്ടുവരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.ബി.എ. (2019 അഡ്മിഷൻ റഗുലർ) പരീക്ഷകൾ ജനുവരി 15മുതൽ ആരംഭിക്കും. പിഴയില്ലാതെ ജനുവരി എട്ടുവരെ അപേക്ഷിക്കാം.
അപേക്ഷാ തീയതി
ബി.എസ്‌സി. സ്‌പെഷ്യൽ മേഴ്‌സി ചാൻസ് പ്രാക്ടിക്കൽ (1998-2008 അഡ്മിഷൻ റഗുലർ) പരീക്ഷയ്ക്ക് പിഴയില്ലാതെ ജനുവരി 12വരെ അപേക്ഷിക്കാം.
ഇന്റേണൽ റീഡു
ഒന്നുമുതൽ എട്ടുവരെ സെമസ്റ്റർ ബി.ടെക് (2010-ന് മുമ്പുള്ള അഡ്മിഷൻ, 2010 മുതലുള്ള അഡ്മിഷൻ) പരീക്ഷയുടെ ഇന്റേണൽ റീഡുവിന് ജനുവരി 20വരെ അപേക്ഷിക്കാം.