സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2017-2019 ബാച്ച് മൂന്നാം സെമസ്റ്റർ എം.എസ്‌സി. ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് റീഹാബിലിറ്റേഷൻ സയൻസസ് സപ്ലിമെന്ററി (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി-സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഐ.ഐ.ആർ.ബി.എസ്. ആറാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർ ഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സപ്ലിമെന്ററി-സയൻസ് ഫാക്കൽറ്റി-സി.എസ്.എസ്.), ഒൻപത്, പത്ത് സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർ ഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സയൻസ് ഫാക്കൽറ്റി-സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ്‌സി. ടെക്‌സ്റ്റൈൽസ് ആൻഡ് ഫാഷൻസ് (സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് ഒന്നാം സെമസ്റ്റർ എം.ഫിൽ. (ജനറൽ സോഷ്യൽ സയൻസ്, സോഷ്യൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.എഡ്. (രണ്ട് വർഷം) രണ്ടാം സെമസ്റ്റർ റെഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റർ ഐ.എം.സി.എ.-2018 അഡ്മിഷൻ-റെഗുലർ, 2017 അഡ്മിഷൻ-സപ്ലിമെന്ററി ആൻഡ് ഡി.ഡി.എം.സി.എ.-2014 മുതൽ 2016 വരെയുള്ള അഡ്മിഷൻ-സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

അധ്യാപക ഒഴിവ്

മഹാത്മാഗാന്ധി സർവകലാശാലാ സിവിൽ സർവീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇക്കോളജി, ഡിസാസ്റ്റർ മാനേജ്‌മെന്റ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ജോഗ്രഫി വിഷയങ്ങൾക്ക് ക്ലാസുകളെടുക്കാൻ അധ്യാപകരെ ആവശ്യമുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ പി.ജി. യോഗ്യതയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്‌പര്യമുള്ളവർ വിശദമായ ബയോഡേറ്റ,

civilserviceinstitute@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കുക. ഫോൺ: 9188374553.