എം.ജി. സർവകലാശാല 2020 ഡിസംബർ നാലിന് നടത്താനിരുന്നതും മാറ്റിവെച്ചതുമായ അവസാന വർഷ എം.പി.ടി. (2013 അഡ്മിഷൻ മുതൽ സപ്ലിമെന്ററി) പരീക്ഷ, 2020 ഡിസംബർ നാലിന് നടത്താനിരുന്നതും മാറ്റിവെച്ചതുമായ ഒന്നാം സെമസ്റ്റർ എം.എസ് സി ബയോമെഡിക്കൽ ഇൻസ്ട്രുമെന്റേഷൻ (2016 അഡ്മിഷൻ മുതൽ റഗുലർ/സപ്ലിമെന്ററി) എട്ടിന് രണ്ടുമുതൽ അഞ്ചുവരെ നടക്കും.
പരീക്ഷാഫലം
2019 ഒക്‌ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ് സി. സൈബർ ഫോറൻസിക് മോഡൽ 3 പരീക്ഷയുടെ ഇടപ്പള്ളി സ്റ്റാസ് കോളേജിലെ വിദ്യാർഥികളുടെ (2018 അഡ്മിഷൻ റഗുലർ) ഫലം പ്രസിദ്ധീകരിച്ചു.
റിസർച്ച് ഫെലോ ഒഴിവ്
സ്‌കൂൾ ഓഫ് ബയോസയൻസസിലെ സംയുക്ത പ്രോജക്ടിൽ റിസർച്ച് ഫെലോയുടെ രണ്ടൊഴിവുണ്ട്. യോഗ്യത: ഏതെങ്കിലും ലൈഫ് സയൻസ് ബ്രാഞ്ചിൽ എം.എസ് സി. അപേക്ഷ 2622@mgu.ac.in എന്ന ഇ-മെയിലിലേക്ക് ജനുവരി 15-നകം അയയ്ക്കണം. വിശദവിവരത്തിന് ഫോൺ: 0481-2731035, 9847901149.