എം.ജി. സർവകലാശാല അഫിലിയേറ്റഡ് കോളേജുകളിലും സീപാസിലും മാർച്ച് അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവെച്ചതുമായ മൂന്നാം സെമസ്റ്റർ ബി.എഡ് (ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ-2019 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി-ദ്വിവത്സരം) പരീക്ഷകൾ മാർച്ച് എട്ടിന് നടത്തും
അപേക്ഷാ തീയതി
ഒന്നും രണ്ടും സെമസ്റ്റർ എം.എ./എം.എസ്സി./ എം.കോം. (പ്രൈവറ്റ് രജിസ്ട്രേഷൻ-2019 അഡ്മിഷൻ റഗുലർ/2015, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി/2014 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷകൾക്ക് അപേക്ഷിക്കാം. ഒന്നും രണ്ടും സെമസ്റ്റർ എം.എ./എം.എസ്സി./ എം.കോം. പ്രൈവറ്റ് (2004-2011-നോൺ സി.എസ്.എസ്.- അദാലത്ത്-സ്പെഷ്യൽ മേഴ്സി ചാൻസ് 2018) റഗുലർ (കോളേജ്) പരീക്ഷകളും ഇതോടൊപ്പം നടക്കും. വെബ് സൈറ്റ് കാണുക.
പരീക്ഷാഫലം
2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. പരീക്ഷയുടെ കെ.ഇ. കോളേജ് മാന്നാനം-ബി.എസ്സി. കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ട്രിപ്പിൾ മെയിൻ, കെ.എം.എം. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് തൃക്കാക്കര-ബി.എസ്സി. അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈനിങ് മോഡൽ മൂന്ന് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. 2020 ഫെബ്രുവരിയിൽ നടന്ന അംഗീകൃത ഗവേഷണ കേന്ദ്രങ്ങളുടെ 2019 നവംബറിലെ പിഎച്ച്.ഡി. കോഴ്സ് വർക്ക് പരീക്ഷാഫലം (റഗുലർ, സപ്ലിമെന്ററി) പ്രസിദ്ധീകരിച്ചു.