എം.ജി.സർവകലാശാല ഏപ്രിൽ 28, 30, മേയ്‌ മൂന്ന്‌, അഞ്ച്‌, ഏഴ്‌, 10, 12, 14, 17 തീയതികളിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്‌. (2018 അഡ്‌മിഷൻ റഗുലർ/2017 അഡ്‌മിഷൻ റീ-അപ്പിയറൻസ്‌ യു.ജി.), ആറാം സെമസ്റ്റർ (2013-2016 അഡ്‌മിഷൻ സപ്ലിമെന്ററി), ബി.എസ്‌ സി. സൈബർ ഫോറൻസിക്‌ (2018 അഡ്‌മിഷൻ റഗുലർ, 2017 അഡ്‌മിഷൻ റീ-അപ്പിയറൻസ്‌, 2014-2016 അഡ്‌മിഷൻ സപ്ലിമെന്ററി) സി.ബി.സി.എസ്‌.എസ്‌. യു.ജി. പരീക്ഷകൾ യഥാക്രമം ജൂൺ 15, 17, 21, 23, 25, 28, 30, ജൂലായ്‌ രണ്ട്‌, അഞ്ച്‌ തീയതികളിൽ നടക്കും.

ഏപ്രിൽ 28, 30, മേയ്‌ മൂന്ന്‌, അഞ്ച്‌, ഏഴ്‌, 10, 12 തീയതികളിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ (സി.ബി.സി.എസ്‌.- 2018 അഡ്‌മിഷൻ റഗുലർ/2017 അഡ്‌മിഷൻ റീ-അപ്പിയറൻസ്‌- പ്രൈവറ്റ്‌ രജിസ്‌ട്രേഷൻ) യു.ജി. പരീക്ഷകൾ യഥാക്രമം ജൂൺ 15, 17, 21, 23, 25, 28, 30 തീയതികളിൽ നടക്കും. പരീക്ഷാകേന്ദ്രത്തിന്‌ മാറ്റമില്ല.

പരീക്ഷാ തീയതി

അഫിലിയേറ്റഡ്‌ കോളേജുകളിലെയും സീപാസിലെയും നാലാം സെമസ്റ്റർ ബി.എഡ്‌. (ക്രഡിറ്റ്‌ ആന്റ്‌ സെമസ്റ്റർ- 2019 അഡ്‌മിഷൻ റഗുലർ/2019-ന്‌ മുമ്പുള്ള അഡ്‌മിഷൻ സപ്ലിമെന്ററി- ദ്വിവത്സരം) പരീക്ഷകൾ ജൂൺ 16-ന് ആരംഭിക്കും. നാലാം സെമസ്റ്റർ പി.ജി. (പി.ജി.സി.എസ്‌.എസ്‌.- 2019 അഡ്‌മിഷൻ റഗുലർ) പരീക്ഷകൾ ജൂലായ്‌ ഒന്നിന് ആരംഭിക്കും.

പ്രവേശനപരീക്ഷയ്ക്ക്‌ അപേക്ഷിക്കാം

സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്‌), ദ്വിവത്സര- എൽ.എൽ.എം. കോഴ്‌സുകളുടെ പ്രവേശനപരീക്ഷയ്ക്ക്‌ അപേക്ഷിക്കാം. www.cat.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായിവേണം അപേക്ഷിക്കാൻ. അവസാന തീയതി ജൂൺ 29. വിശദവിവരം www.silt.mgu.ac.in എന്ന വെബ്‌സൈറ്റിൽ.