രണ്ടാംസെമസ്റ്റർ എം.ബി.എ. (2020 അഡ്മിഷൻ-റെഗുലർ/2019 അഡ്മിഷൻ- സപ്ലിമെന്ററി) ബിരുദ പരീക്ഷകൾ ഡിസംബർ 17മുതൽ നടക്കും. പിഴയില്ലാതെ ഡിസംബർ എട്ടുവരെയും, 525 രൂപ പിഴയോടെ ഡിസംബർ ഒൻപതിനും, 1050 രൂപ സൂപ്പർഫൈനോടെ ഡിസംബർ 10-നും അപേക്ഷിക്കാം. റെഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപവീതവും (പരമാവധി 210 രൂപ) സി.വി.ക്യാമ്പ് ഫീസായി പരീക്ഷാഫീസിനുപുറമേ അടയ്ക്കണം.

മൂന്നാം സെമസ്റ്റർ ബി.വോക്. (2015മുതൽ 2018വരെയുള്ള അഡ്മിഷൻ-സപ്ലിമെന്ററി/2014 അഡ്മിഷൻ-മേഴ്‌സി ചാൻസ്-പഴയ സ്‌കീം) ബിരുദ പരീക്ഷകൾ 2022 ജനുവരി 11-ന് ആരംഭിക്കും.

ഒന്നും രണ്ടും സെമസ്റ്റർ ബി.വോക്. (2015 മുതൽ 2018വരെയുള്ള അഡ്മിഷൻ-സപ്ലിമെന്ററി/2014 അഡ്മിഷൻ-മേഴ്‌സി ചാൻസ്-പഴയ സ്‌കീം) ബിരുദ പരീക്ഷകൾ ഡിസംബർ 21-ന് ആരംഭിക്കും.

രണ്ടാംസെമസ്റ്റർ സി.ബി.സി.എസ്.-സൈബർ ഫൊറൻസിക് (പുതിയ സ്‌കീം 2020 അഡ്മിഷൻ - റെഗുലർ/2019 അഡ്മിഷൻ-ഇപ്രൂവ്‌മെന്റ്/റീ-അപ്പിയറൻസ്, 2018/2017 അഡ്മിഷൻ-റീ-അപ്പിയറൻസ്) പരീക്ഷകൾ ഡിസംബർ 16-ന് ആരംഭിക്കും.

ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക്. (പഴയ സ്‌കീം-1997മുതൽ 2009വരെയുള്ള അഡ്മിഷൻ - മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾ 2022 ജനുവരി നാലിന് ആരംഭിക്കും. രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.-ബി.എ./ബി.കോം. (2020 അഡ്മിഷൻ-റെഗുലർ, പ്രൈവറ്റ് രജിസ്‌ട്രേഷൻ) പരീക്ഷകൾ ഡിസംബർ 16-ന് ആരംഭിക്കും.

പരീക്ഷാഫലം

നാലാം വർഷ ബി.എസ്‌സി.-മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി (2016 അഡ്മിഷൻ-റെഗുലർ), രണ്ടാംവർഷ ബി.എസ്‌സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്‌നോളജി- സപ്ലിമെന്ററി (2008-2014, 2015-2016) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സീറ്റൊഴിവ്

ഡിപ്പാർട്ട്‌മെൻറ് ഓഫ് ലൈഫ് ലോങ് ലേണിങ്‌ ആൻഡ് എക്‌സ്റ്റൻഷൻ നടത്തുന്ന വിവിധ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും കോഴ്‌സ് ഫീസുമായി താഴെ കൊടുത്തിരിക്കുന്ന തീയതികളിൽ ഡിപ്പാർട്ട്‌മെന്റിൽ ഹാജരാകണം.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഡിജിറ്റൽ മാർക്കറ്റിങ്‌- ഡിസംബർ 16.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ അപ്ലൈഡ് ക്രിമിനോളജി-ഡിസംബർ 13.

രണ്ട് കോഴ്സുകൾക്കും പ്രീഡിഗ്രി/പ്ലസ് ടു യോഗ്യതയുള്ളവരെ പരിഗണിക്കും.

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ആർട്ട് ഓഫ് ഹാപ്പിനെസ്-ഡിസംബർ 10.

യോഗ്യത: 18 വയസ്സിന് മുകളിൽ പ്രായം, എഴുതാനും വായിക്കാനുമുള്ള കഴിവ്.

ഡിപ്ലോമ കോഴ്‌സ് ഇൻ കൗൺസിലിങ്‌-ഡിസംബർ 14.

വിദ്യാഭ്യാസ യോഗ്യത: പ്രീഡിഗ്രി/പ്ലസ് ടു, കൂടാതെ ഈ വകുപ്പിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ കൗൺസിലിങ്‌ പാസായിരിക്കണം.

ഡിപ്ലോമ കോഴ്‌സ് ഇൻ ഓർഗാനിക് ഫാമിങ്‌- ഡിസംബർ 15.

വിദ്യാഭ്യാസ യോഗ്യത: പത്താംക്ലാസ്, കൂടാതെ ഈ വകുപ്പിൽ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഓർഗാനിക് ഫാമിങ്‌ പാസായിരിക്കണം.

വിവരങ്ങൾക്ക്: ഫോൺ-8301000560.