2020 ഫെബ്രുവരിയിൽ നടന്ന തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ്. മേഴ്‌സി ചാൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷ ഓഗസ്റ്റ് ആറ് മുതൽ തൃപ്പൂണിത്തുറ ഗവൺമെന്റ് ആയുർവേദ കോേളജിൽ നടക്കും. ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
ബിരുദ പ്രവേശനം: ഏകജാലക രജിസ്‌ട്രേഷൻ 17 വരെ
അഫിലിയേറ്റഡ് കോേളജുകളിൽ ബിരുദ പ്രവേശനത്തിന് എകജാലകം (ക്യാപ്) വഴി ഓഗസ്റ്റ് 17 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. www.cap.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. ഓഗസ്റ്റ് 17-ന് വൈകീട്ട് നാലുവരെ ഓൺലൈനായി ഫീസടച്ച് രാത്രി 11.55 വരെ രജിസ്റ്റർ ചെയ്യാം. വിശദമായ പ്രവേശന ഷെഡ്യൂൾ ക്യാപ് വെബ്‌സൈറ്റിലും സർവകലാശാലയുടെ ഫെയ്‌സ്ബുക്ക് പേജിലും ലഭിക്കും.