2020 ഫെബ്രുവരിയിൽ നടന്ന ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എം.എസ്‌സി. ബയോകെമിസ്ട്രി(നോൺ സി.എസ്.എസ്.) സ്പെഷ്യൽ മേഴ്‌സി ചാൻസ്, 2020 ഫെബ്രുവരിയിൽ നടന്ന രണ്ടുമുതൽ നാലുവരെ സെമസ്റ്റർ എം.എസ്‌സി. മൈക്രോബയോളജി(നോൺ സി.എസ്.എസ്.) സ്പെഷ്യൽ മേഴ്‌സി ചാൻസ് പരീക്ഷ, 2019 നവംബറിൽ നടന്ന ഒന്നുമുതൽ നാലുവരെ സെമസ്റ്റർ എം.എസ്.ഡബ്ല്യു. സ്പെഷ്യൽ മേഴ്‌സി ചാൻസ്, 2019 ഒക്ടോബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു. (2018 അഡ്‌മിഷൻ റഗുലർ, 2018 വരെയുള്ള അഡ്‌മിഷൻ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
വൈവാവോസി മാറ്റിവെച്ചു
ബുധനാഴ്ച നടത്താനിരുന്ന രണ്ടാം സെമസ്റ്റർ എം.ഫിൽ. ഫിസിക്കൽ എജ്യുക്കേഷൻ (2017 അഡ്‌മിഷൻ-2020 ജൂലായ് പരീക്ഷ) പരീക്ഷയുടെ ഡിസർട്ടേഷൻ/വൈവാവോസി പരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട്.
എം.സി.എ. പ്രാക്ടിക്കൽ പരീക്ഷ
2020 ഫെബ്രുവരിയിൽ നടന്ന ഒന്നാം സെമസ്റ്റർ എം.സി.എ. പരീക്ഷയുടെ പ്രാക്ടിക്കൽ (സി പ്രോഗ്രാമിങ് ലാബ്, ഡേറ്റ സ്ട്രക്ഴ്ചേഴ്‌സ് യൂസിങ് സി) അതത് കോളേജുകളിൽ ഇൻറേണൽ പരീക്ഷയായി നവംബർ ഒൻപതുമുതൽ നടത്തും.
അപേക്ഷത്തീയതി നീട്ടി
രണ്ടാം സെമസ്റ്റർ എം.എ., എം.എസ്‌സി., എം.കോം., എം.സി.ജെ., എം.എച്ച്.എം., എം.എം.എച്ച്., എം.എസ്.ഡബ്ല്യു., എം.ടി.എ., എം.ടി.ടി.എം.(സി.എസ്.എസ്. 2019 അഡ്മിഷൻ റഗുലർ, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി, 2013, 2014, 2015 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷയ്ക്ക് നവംബർ ഒൻപതുവരെ അപേക്ഷിക്കാം.
സ്കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ രണ്ടാം സെമസ്റ്റർ(2019-2021 ബാച്ച്) പരീക്ഷയ്ക്ക് നവംബർ 18 വരെ ഫീസടയ്ക്കാം.
സ്റ്റാഫ് നഴ്‌സ് പരീക്ഷാപരിശീലനം
പി.എസ്.സി. നടത്തുന്ന സ്റ്റാഫ് നഴ്‌സ് പരീക്ഷ എഴുതുന്നവർക്കായി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 30 ദിവസത്തെ ഓൺലൈൻ പരിശീലനപരിപാടി സംഘടിപ്പിക്കുന്നു. താത്‌പര്യമുള്ളവർ 0481 2731025 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.