നാലാം സെമസ്റ്റർ എം.എസ്.സി. സൈബർ ഫോറൻസിക് പി.ജി.സി.എസ്.എസ്. (2018 അഡ്മിഷൻ റെഗുലർ) പരീക്ഷകൾ 18-ന് ആരംഭിക്കും. സർവകലാശാലാ ഡിപ്പാർട്ടുമെന്റിലെ രണ്ടാം സെമസ്റ്റർ എം.എൽ.ഐ.സി. (2016 മുതലുള്ള അഡ്മിഷൻ) മേഴ്‌സി ചാൻസ് പരീക്ഷകൾ മാർച്ച് 17-ന് ആരംഭിക്കും. മാർച്ച് പത്തിന് ആരംഭിക്കുന്ന സി.ബി.സി.എസ്. മൂന്നാം സെമസ്റ്റർ പരീക്ഷകൾ 2017, 2018 അഡ്മിഷൻ റീ അപ്പിയറൻസ് / ഇമ്പ്രൂവ്മെന്റ് വിദ്യാർത്ഥികൾക്കുമാത്രമുള്ളതാണ്. 2019 അഡ്മിഷൻ മൂന്നാം സെമസ്റ്റർ റെഗുലർ വിദ്യാർത്ഥികൾക്കുള്ള പരീക്ഷകൾ സംബന്ധിച്ച വിജ്ഞാപനം പിന്നീട് പുറപ്പെടുവിക്കും.

അപേക്ഷാതീയതി

ഒന്നും രണ്ടും സെമസ്റ്റർ ബി.ആർക്ക്.(2019 അഡ്മിഷൻ) പരീക്ഷകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ഒന്നാം സെമസ്റ്റർ എം.ആർക്ക്. (2020 അഡ്മിഷൻ) പരീക്ഷകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

ഇന്റർവ്യൂ മാറ്റി

മഹാത്മാഗാന്ധി സർവകലാശാലയുടെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഓർഗാനിക് ഫാമിങ്‌ ആൻഡ് സസ്‌റ്റൈനബിൾ അഗ്രിക്കൾച്ചറിൽ കരാർ വ്യവസ്ഥയിൽ ഒരു പ്രോഗ്രാമറെ തിരഞ്ഞെടുക്കുന്നതിനായി സർവകലാശാലാ ആസ്ഥാനത്ത് നാലിന്‌ നടത്താനിരുന്ന വാക് ഇൻ ഇന്റർവ്യൂ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട്.

അഡ്മിഷൻ ആരംഭിച്ചു

മഹാത്മാഗാന്ധി സർവകലാശാലയിലെ ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ് ലേണിങ്‌ ആൻഡ് എക്സറ്റൻഷനിൽ നടത്തുന്ന സർട്ടിഫിക്കറ്/ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് 0481- 2731724, 2731560, 08301000560