2019 നവംബർ 12 മുതൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. ഓപ്പറേഷൻസ് റിസർച്ച് ആൻഡ്‌ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (2019 അഡ്മിഷൻ-റഗുലർ) പരീക്ഷകൾ ഒൻപതുമുതൽ ആരംഭിക്കും..

പരീക്ഷാതീയതി

തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ്‌ ഫൈൻ ആർട്‌സിലെ ഒന്നാം സെമസ്റ്റർ 2019 അഡ്മിഷൻ റഗുലർ/ഒന്നാം വർഷ 2019-ന് മുമ്പുള്ള അഡ്മിഷൻ സപ്ലിമെന്ററി, മേഴ്‌സി ചാൻസ് എം.എഫ്.എ. പരീക്ഷകൾ 15 മുതൽ നടക്കും.

പരീക്ഷാഫലം

2020 ജനുവരിയിൽ നടന്ന മൂന്നാം വർഷ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി (2016 അഡ്മിഷൻ റഗുലർ), 2020 ഫെബ്രുവരിയിൽ നടന്ന ഒന്നാം വർഷ ബി.എസ് സി. മെഡിക്കൽ മൈക്രോബയോളജി സപ്ലിമെന്ററി (2008-2014 അഡ്മിഷൻ, 2015, 2016 അഡ്മിഷൻ) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.