നാലാം സെമസ്റ്റർ എം.എ./എം.എ.ജെ.എം.സി/എം.എസ്.ഡബ്ല്യു./ എം.എം.എച്ച്./ എം.റ്റി.എ. ആൻ‍ഡ് എം.ടി.ടി.എം./എം.എസ്‌സി./ എം.കോം സി.എസ്.എസ്.-2019 അഡ്മിഷൻ റെഗുലർ (അഫിലിയേറ്റഡ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് മാത്രം) പരീക്ഷകൾക്ക് കോവിഡ് രോഗബാധ മൂലമോ അനുബന്ധമായുള്ള മറ്റ് നിയന്ത്രണങ്ങൾ മൂലമോ എഴുതാൻ കഴിയാതിരുന്നവർക്കുള്ള കോവിഡ് സ്പെഷ്യൽ പരീക്ഷ 13-ന് ആരംഭിക്കും. ടൈംടേബിൾ www.mgu.ac.in വെബ് സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ എൻജിനീയറിങ്‌ ആൻഡ്‌ നെറ്റ്‌വർക്ക് ടോക്‌നോളജി (2019 അഡ്മിഷൻ-പി.ജി.സി.എസ്.എസ്. റെഗുലർ, 2018 അഡ്മിഷൻ-സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പി.ജി., ബി.എഡ്. പ്രവേശനം

അഫിലിയേറ്റഡ് കോളേജുകളിൽ നടത്തുന്ന ബി.എഡ്, ബിരുദാനന്തര -ബിരുദ പ്രോഗ്രാമുകളിലെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുശേഷം ഒഴിവുള്ള സീറ്റിലേയ്ക്ക് മൂന്നുമുതൽ ഏഴാംതീയതിവരെ ഓൺലൈനായി രജിസ്ട്രേഷൻ / ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽനിന്നും കോളേജുകൾക്ക് 14 വരെ സംവരണം-മെറിറ്റ് തത്വങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനം നടത്താം. ഇതിനുശേഷം ഒഴിവുവരുന്ന സീറ്റുകളിലേയ്ക്ക് 15 മുതൽ 18വരെ ഓൺലൈനായി രജിസ്‌ട്രേഷൻ /ഓപ്ഷൻ രജിസ്‌ട്രേഷൻ നടത്താം. തുടർന്ന് പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ കോളേജുകൾക്ക് ഡിസംബർ 24 വരെ സംവരണ-മെറിറ്റ് തത്വങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനം നടത്താം.