മഹാത്മാഗാന്ധി സർവകലാശാല രണ്ടിന്‌ ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

പുതുക്കിയ പരീക്ഷത്തീയതി

മാർച്ച് ഒന്നിന് നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എം.എ./ എം.എസ് സി./ എം.കോം./ എം.സി.ജെ./ എം.എസ്.ഡബ്ല്യു./ എം.എം.എച്ച്./ എം.ടി.എ. ആൻഡ്‌ എം.ടി.ടി.എം. (സി.എസ്.എസ്.-2019 അഡ്മിഷൻ റഗുലർ/2015, 2016, 2017, 2018 അഡ്മിഷൻ സപ്ലിമെന്ററി/ 2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾ മാർച്ച് 15-ന് ആരംഭിക്കും. ടൈംടേബിളും മറ്റ് വിശദവിവരങ്ങളും സർവകലാശാല വെബ്‌സൈറ്റിൽ.

മാറ്റിവെക്കപ്പെട്ട അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ റഗുലർ/സപ്ലിമെന്ററി എൽ.എൽ.ബി. പരീക്ഷകൾ മാർച്ച എട്ടിന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. മൂന്നാം സെമസ്റ്റർ ബി.എ. (ക്രിമിനോളജി) , എൽ.എൽ.ബി. (ഓണേഴ്‌സ് ), ബി.കോം. എൽ.എൽ.ബി. (ഓണേഴ്‌സ്), ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ്) പരീക്ഷകൾ മാർച്ച 24-ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാഫലം

2019 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.എസ്‌സി. മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി റഗുലർ/സപ്ലിമെന്ററി ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.