മാർച്ച് രണ്ടിന് നടത്താനിരുന്ന ഒന്നാംവർഷ വിദൂരവിദ്യാഭ്യാസ ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2020) പരീക്ഷകൾ മാർച്ച് 12-ന് നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയം ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ.

മാർച്ച് രണ്ടിന് നടത്താനിരുന്ന രണ്ടാം സെമസ്റ്റർ ബി.സി.എ. (ഏപ്രിൽ 2020) പ്രായോഗിക പരീക്ഷകൾ മാർച്ച് മൂന്നിന് അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.

മാർച്ച് മൂന്ന്, അഞ്ച് തീയതികളിൽ നടത്താൻ നിശ്ചയിച്ച മൂന്നാം സെമസ്റ്റർ എം.ബി.എ. (ഒക്ടോബർ 2020) പരീക്ഷകൾ യഥാക്രമം മാർച്ച് 25, 29 തീയതികളിൽ നടക്കും.

പരീക്ഷാവിജ്ഞാപനം

ആറാം സെമസ്റ്റർ ബിരുദ (റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് - 2015 അഡ്മിഷൻ മുതൽ, ഏപ്രിൽ 2021) പരീക്ഷൾ വിജ്ഞാപനംചെയ്തു. മാർച്ച് മൂന്ന് മുതൽ എട്ട് വരെ പിഴയില്ലാതെയും 10 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ ഹാർഡ് കോപ്പിയും ബന്ധപ്പെട്ട രേഖകളും മാർച്ച് 15-ന് വൈകീട്ട് അഞ്ചിനകം സമർപ്പിക്കണം. വിജ്ഞാപനം വെബ്സൈറ്റിൽ.

ഡി.ആർ.സി. യോഗം അഞ്ചിന്

സർവകലാശാല മലയാള വിഭാഗം ഡിപ്പാർട്ട്മെന്റ് റിസർച്ച് കമ്മിറ്റി യോഗം വെള്ളിയാഴ്ച രാവിലെ 10-ന് നീലേശ്വരം കാമ്പസിലെ മലയാള വിഭാഗത്തിൽ ചേരും. അർഹരായ പിഎച്ച്.ഡി. അപേക്ഷകർ സിനോപ്സിസുമായി എത്തണമെന്ന് മലയാളവിഭാഗം മേധാവി ഡോ. വി.റീജ അറിയിച്ചു.

പരീക്ഷാഫലം

രണ്ടാം വർഷ എം.കോം., എം.എ. ഇക്കണോമിക്സ്/ അറബിക് ഡിഗ്രി റഗുലർ/സപ്ലിമെന്ററി (ജൂൺ 2020) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയം/സൂക്ഷ്മപരിശോധന/ പകർപ്പ് എന്നിവയ്ക്ക് മാർച്ച് 16-ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. മാർക്ക് ലിസ്റ്റുകൾ ലഭ്യമാക്കുന്ന തീയതി പിന്നീടറിയിക്കും.

സീറ്റൊഴിവ്

പാലയാട് ഡോ. ജാനകിയമ്മാൾ കാമ്പസിൽ ഒന്നാംവർഷ എം.എസ്‌സി. കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ ജനറൽ/ എസ്.സി. /എസ്.ടി./ ഒ.ഇ.സി. വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ബി.എസ്.സി. ലൈഫ് സയൻസ് വിഷയങ്ങൾ/ കെമിസ്ട്രി /ഫിസിക്സ്/ കംപ്യൂട്ടർ സയൻസ്/ മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ ജാനകിയമ്മാൾ കാമ്പസിലെ ബയോടെക്നോളജി/ മൈക്രോബയോളജി വകുപ്പിൽ മാർച്ച് അഞ്ചിന് രാവിലെ 11-ന് ഹാജരാകണം.

പ്രൊജക്ട് റിപ്പോർട്ട്

വിദൂര വിദ്യാഭ്യാസ വിഭാഗം ബി.കോം., ബി.എ. ഹിസ്റ്ററി അവസാനവർഷ ബിരുദ വിദ്യാർത്ഥികളുടെ മാർച്ച് രണ്ടിന് സമർപ്പിക്കേണ്ടിയിരുന്ന പ്രോജക്ട് മാർച്ച് മൂന്നിന് സമർപ്പിക്കാം.