മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ്‌ ബിസിനസ് സ്റ്റഡീസിൽ 2021-22 അധ്യയനവർഷത്തിൽ എം.ബി.എ. പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. www.admission.mgu.ac.in എന്ന വെബ്‌സൈറ്റ് വഴിയും https://epay.mgu.ac.in/MGUMBA/ എന്ന ലിങ്ക് വഴിയും ജൂൺ 20 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 0481-2732288. ഇ-മെയിൽ: smbsmgu@yahoo.co.in

എം.ജി. ക്യാറ്റ്; അപേക്ഷ ക്ഷണിച്ചു

മഹാത്മാഗാന്ധി സർവകലാശാലയിലെ വിവിധ പഠനവകുപ്പുകളിലും ഇന്റർ സ്‌കൂൾ സെന്ററിലും നടത്തുന്ന വിവിധ എം.എ., എം.എസ്.സി., എം.ടി.ടി.എം., എൽ.എൽ.എം., മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ്‌ സ്‌പോർട്‌സ്, എം.എഡ്., എം.ടെക്., ബി.ബി.എ. എൽ.എൽ.ബി. എന്നീ പ്രോഗ്രാമുകളിലേക്ക് 2021-22 അക്കാദമിക വർഷ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.cat.mgu.ac.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ജൂൺ 29 വരെ അപേക്ഷിക്കാം. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ഒബ്ജക്ടീവ് രീതിയിലുള്ള എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലും പ്രവേശന മാനദണ്ഡമായി ഇന്റർവ്യൂ/ഗ്രൂപ്പ് ഡിസ്‌കഷൻ/വിവരണാത്മക പരീക്ഷ എന്നിവ നിശ്ചയിച്ചിരിക്കുന്ന പ്രോഗ്രാമുകളിലേക്ക് പ്രസ്തുത മാർക്കുകൾ കൂടി എൻട്രൻസ് പരീക്ഷയ്ക്ക് ലഭിച്ചിട്ടുള്ള മാർക്കിനൊപ്പം ചേർത്താണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. എം.ടെക് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് സാധുവായ ഗേറ്റ് സ്‌കോർ ഉള്ളവർക്ക് മുൻഗണന നൽകും. പൊതുപ്രവേശന പരീക്ഷാ തീയതി കോവിഡ്-19 സാഹചര്യം വിലയിരുത്തിയശേഷം പിന്നീട് അറിയിക്കും. ജനറൽ വിഭാഗത്തിന് 1100 രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 550 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷകർക്ക് ഒരു അപേക്ഷയിൽ നാല് പ്രോഗ്രാമുകളിലേക്ക് അപേക്ഷ നൽകാം. ഓരോ പ്രോഗ്രാമിനും വ്യത്യസ്ത അപേക്ഷാ ഫീസ് കണക്കാക്കും. എന്നാൽ ഒരു പഠനവകുപ്പിൽ നടത്തുന്ന വ്യത്യസ്ത പ്രോഗ്രാമുകളിലേക്ക്‌ (ക്ലസ്റ്റർ ആയി പരിഗണിക്കുന്ന പ്രോഗ്രാമുകൾക്ക്) അപേക്ഷിക്കന്നതിന് ഒരു അപേക്ഷാ ഫീസ് മതിയാകും. പ്രവേശന യോഗ്യത, സീറ്റുകളുടെ എണ്ണം, കോഴ്‌സ് ഫീസ് സംബന്ധിച്ച വിവരങ്ങൾ, പ്രവേശന മാനദണ്ഡം, മറ്റ് വിവരങ്ങൾ എന്നിവ പ്രോസ്‌പെക്ടസിൽ ചേർത്തിട്ടുണ്ട്. വിശദവിവരത്തിന് ഫോൺ: 0481-2733595, 9188661784. ഇ-മെയിൽ: cat@mgu.ac.in