വിവിധ സി.ബി.സി.എസ്.എസ്. പ്രോഗ്രാമുകളുടെ ചോദ്യബാങ്ക് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട്, യു.ജി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍മാരുടെ യോഗം ജനുവരി 3 ന് ഉച്ച കഴിഞ്ഞ് 2 മണിക്ക് സര്‍വ്വകലാശാലാ മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. 
 
 
എം.ഫില്‍ ബിസിനസ് സ്റ്റഡീസ് പ്രവേശനം
 
2017-18ല്‍ അഫിലിയേറ്റഡ് കോളേജുകളില്‍ ബിസിനസ് സ്റ്റഡീസില്‍ എം.ഫില്‍ (സ്വാശ്രയം) പ്രോഗ്രാമില്‍ പ്രവേശനത്തിന് ജനുവരി 15 വരെ അപേക്ഷിക്കാം. എന്‍ട്രന്‍സ് ടെസ്റ്റും അഭിമുഖവും 22ന് നടത്തുകയും, റാങ്ക്‌ലിസ്റ്റ് 25ന് പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. 29ന് പ്രവേശനം നടത്തുകയും, ഫെബ്രുവരി 1ന് ക്ലാസ്സുകള്‍ ആരംഭിക്കുകയും 15ന് പ്രവേശനം അവസാനിപ്പിക്കുകയും ചെയ്യണം. വിശദവിവരങ്ങള്‍ www.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 
 
പോസ്റ്റ് ഡോക്ടര്‍ ഫെല്ലോഷിപ്പ്
 
മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ഫുള്‍ടൈം ഗവേഷണത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ള പോസ്റ്റ് ഡോക്ടര്‍ ഫെല്ലോഷിപ്പിന് ജനുവരി 31 വരെ നിശ്ചിതഫോറത്തിലുള്ള അപേക്ഷകള്‍ സര്‍വ്വകലാശാലാ പഠനവകുപ്പുകളില്‍ സ്വീകരിക്കും. അപേക്ഷാഫോം സര്‍വ്വകലാശാലാ ജനറല്‍ സ്റ്റോറിലും മാതൃകയും വിശദാംശങ്ങളും www.mgu.ac.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. 
 
 
പ്രൈവറ്റ് എം.എ./എം.എസ്.സി. പരീക്ഷാകേന്ദ്രം
 
ജനുവരി 4ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ പ്രൈവറ്റ് എം.എ. / എം.എസ്.സി. പരീക്ഷകള്‍ക്ക് എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്തവര്‍ കളമശ്ശേരി സെന്റ് പോള്‍സ് കോളേജില്‍ പരീക്ഷയെഴുതണം. വിശദവിവരങ്ങള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
 
 
ബി.കോം സൂക്ഷ്മപരിശോധന
 
2016 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.കോം സി.ബി.സി.എസ്.എസ്. പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവര്‍ ജനുവരി 4, 5, 6 തീയതികളില്‍ തിരിച്ചറിയല്‍ രേഖയുമായി സില്‍വര്‍ ജൂബിലി പരീക്ഷാഭവനിലെ 225-ാം നമ്പര്‍ മുറിയില്‍ സൂക്ഷ്മപരിശോധനയ്ക്കായി ഹാജരാകണം.
 
 
പരീക്ഷാഫലം
 
2017 ഡിസംബറില്‍ നടത്തിയ നാലാം വര്‍ഷ ബി.എസ്.സി. മെഡിക്കല്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. 
 
 
ബയോമെറ്റീരിയല്‍ ശില്പശാല ജനുവരി 7 മുതല്‍
 
മഹാത്മാഗാന്ധി സര്‍വ്വകലാശാലയും സ്വീഡനിലെ സ്റ്റോക്‌ഹോം യൂണിവേഴ്‌സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'ബയോമെറ്റീരിയല്‍സ് ഫോര്‍ ടുമോറോ (B4T)' എന്ന അന്തര്‍ദ്ദേശീയ ശില്പശാല ജനുവരി 7 മുതല്‍ 9 വരെ കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വച്ച് നടത്തും. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്, പ്രൊഫ. അജി മാത്യു എന്നിവര്‍ സംസാരിക്കും. ബയോ ഉല്‍പ്പന്നങ്ങളുടെ ഭാവി സാദ്ധ്യതകളെ ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തുക എന്നതാണ് ശില്പശാലയുടെ ലക്ഷ്യം. ഗവേഷകര്‍ക്കും ബയോമെറ്റീരിയല്‍ വ്യവസായ രംഗത്തുള്ളവര്‍ക്കും ഈ മേഖലയിലെ നൂതന സാദ്ധ്യതകളെ ശാസ്ത്രീയമായി അപഗ്രഥിക്കാനുള്ള അവസരമൊരുക്കും. പ്രൊഫ. ക്രിസ്റ്റീന ഓക്‌സ്മാന്‍, അലൈന്‍ ഡ്യു ഫെറന്‍സി, പ്രൊഫ. ഇഷാഖ് അഹമ്മദ്, ജോസഫ് സാമെക്, ശ്രീരാജ് ഗോപി, അലക്‌സാണ്ടര്‍ ബിസ്മാര്‍ക്ക്, പ്രൊഫ. ഹേലി കാംഗാസ് എന്നിവരാണ് മുഖ്യപ്രഭാഷണം നടത്തുന്നത്. നൂറിലധികം പ്രശസ്ത ബയോമെറ്റീരിയല്‍ ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന ശില്പശാലയില്‍ പ്ലീനറി പ്രഭാഷണങ്ങള്‍, ബ്രെയിന്‍ സ്റ്റോമിങ്ങ് സെഷനുകള്‍, പോസ്റ്റര്‍ പ്രദര്‍ശനങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. മികച്ച പോസ്റ്ററിന് കയര്‍ബോര്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്ന ഉപഹാരം സമ്മാനിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍: 7025921175.
 
 
പ്രോജക്ട് ഫെല്ലോ ഒഴിവ്
 
മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ഇന്റര്‍നാഷണല്‍ ആന്റ് ഇന്‍ര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജിയും സി.എസ്.ഐ.ആര്‍. ലാബും സംയുക്തമായി നടത്തുന്ന പ്രോജക്ടില്‍ പ്രോജക്ട് ഫെല്ലോ ഒഴിവുണ്ട്. ഫിസിക്‌സ് / കെമിസ്ട്രി / മെറ്റീരിയല്‍ സയന്‍സ് എന്നീ ബ്രാഞ്ചുകളിലുള്ള ബിരുദാനന്തര ബിരുദവും സി.എസ്.ഐ.ആര്‍. / യു.ജി.സി. ഫെല്ലോഷിപ്പും ആണ് യോഗ്യത. താല്പര്യമുള്ളവര്‍ അപേക്ഷയും ബയോഡാറ്റയും, പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ഐ.ഐ.യു.സി.എന്‍.എന്‍. - സി.എസ്.ഐ.ആര്‍. പ്രോജക്ട്, ഐ.ഐ.യു.സി.എന്‍.എന്‍., മഹാത്മാഗാന്ധി സര്‍വ്വകലാശാല, പ്രിയദര്‍ശിനി ഹില്‍സ്, കോട്ടയം - 686560 എന്ന വിലാസത്തില്‍ ജനുവരി 10നകം സമര്‍പ്പിക്കണം.