കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ 2015, 2016, 2017 അഡ്മിഷൻ വിദ്യാർഥികൾക്കായി ഓഗസ്റ്റ് 12ന് നടത്താനിരുന്ന ബി.ടെക്. നാലാം സെമസ്റ്റർ (2013 സ്‌കീം) റെഗുലർ/ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ഓഗസ്റ്റ് 14 ലേക്കു മാറ്റി. ഓഗസ്റ്റ് 12ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുനഃക്രമീകരിച്ച തീയതി സർവകലാശാല വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
കമ്പൈൻഡ് ഒന്ന് രണ്ട് സെമസ്റ്റർ ബി.ടെക്. ഡിഗ്രി, ഫെബ്രുവരി 2019 (2013 സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഓഗസ്റ്റ് 17 വരെ ഓൺലൈനായി അപേക്ഷിക്കാം.
വിദൂര വിദ്യാഭ്യാസ പഠനകേന്ദ്രം ഡിസംബറിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ്, എം.എ. സോഷ്യോളജി പരീക്ഷാഫലങ്ങൾ വെബ്‌സൈറ്റിൽ.
സൂക്ഷ്മപരിശോധന
മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ യൂണിറ്ററി എൽഎൽ.ബി. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്‌ഷനിൽ ഓഗസ്റ്റ് 8 മുതൽ 14 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഹാജരാകണം.
പരീക്ഷാഫീസ്
വിദൂര വിദ്യാഭ്യാസ കേന്ദ്രം സെപ്റ്റംബർ 19, ഒക്‌ടോബർ 10 തീയതികളിൽ ആരംഭിക്കുന്ന മൂന്ന്, നാല് സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം. (2017 അഡ്മിഷൻ) പരീക്ഷകൾക്കു പിഴ കൂടാതെ ഓഗസ്റ്റ് 17 വരെ അപേക്ഷിക്കാം.
തീയതി നീട്ടി
2019-20 അധ്യയനവർഷത്തെ സർവകലാശാല ഹോസ്റ്റൽ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത്, ബി.പി.എൽ. സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ കഴിയാത്ത, എന്നാൽ സംവരണത്തിന് അർഹതയുള്ള വിദ്യാർഥികൾക്ക് പ്രൊഫൈലിൽ ബി.പി.എൽ. സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതിനുള്ള തീയതി ഓഗസ്റ്റ് 9 വൈകുന്നേരം 5 മണിവരെ നീട്ടി.