കേരള സര്‍വകലാശാല എട്ടിന് ആരംഭിക്കുന്ന ബി.കോം (ആനുവല്‍) മേഴ്‌സി ചാന്‍സ് പരീക്ഷയ്ക്ക് തിരുവനന്തപുരം ജില്ലയിലെ അപേക്ഷകര്‍ തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലും, കൊല്ലം ജില്ലയിലെ പരീക്ഷാകേന്ദ്രങ്ങളും, പന്തളം എന്‍.എസ്.എസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവര്‍ കൊല്ലം എസ്.എന്‍ കോളേജിലും, ആലപ്പുഴ ജില്ലയിലെ അപേക്ഷകര്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജിലും പരീക്ഷ എഴുതണം.ഹാള്‍ടിക്കറ്റുകള്‍ പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും.അപേക്ഷകള്‍ ക്ഷണിച്ചു

നാനോസയന്‍സ് ആന്റ് നാനോടെക്‌നോളജി പഠനവകുപ്പില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ലക്ച്ചറര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 13. വിശദവിവരങ്ങള്‍ക്ക് www.keralauniverstiy.ac.in


മാര്‍ക്ക് ലിസ്റ്റുകള്‍ കൈപ്പറ്റണം

കേരള സര്‍വകലാശാല വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ ബി.ബി.എ ഡിഗ്രി കോഴ്‌സിന്റെ (2013 സ്‌കീം, 2014 സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ അതാത് പരീക്ഷാകേന്ദ്രങ്ങളില്‍ നിന്നും (എസ്.ഡി.ഇ ഓഫീസ്, പാളയം തിരുവനന്തപുരം, കൊല്ലം എസ്.എന്‍. കോളേജ്, ചേര്‍ത്തല എസ്.എന്‍ കോളേജ്) കൈപ്പറ്റണംബി.എ ടൈംടേബിള്‍

കേരള സര്‍വകലാശാല 11- ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചര്‍ പരീക്ഷയുടേയും ജനുവരി 15-ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ ബി.എ ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇന്‍ ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചര്‍ പരീക്ഷയുടേയും (തിരുവനന്തപുരം ഗവ. കോളേജ് ഫോര്‍ വിമെന്‍) ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniverstiy.ac.in) ലഭിക്കും.കെമാറ്റ് പരീക്ഷ - 2018

ഫെബ്രുവരി നാലിന് നടക്കുന്ന കെമാറ്റ് 2018 പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 . കൂടുതല്‍ വിവരങ്ങള്‍ക്ക് http://kmatkerala.in


ജോബ് ഫെയര്‍

നെയ്യാര്‍ഡാമിന് സമീപമുള്ള കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ക്യാമ്പസില്‍ സൗജന്യ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. 14ന് ഉച്ചക്ക് 12 മണിക്ക് മുന്‍പായി www.ncs.gov.in എന്ന വെബ്‌സൈറ്റ് വഴി പേര് രജിസ്റ്റര്‍ ചെയ്യണം. ഒഴിവുകള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ www.facebook.com/MCCTVM ല്‍ ലഭിക്കും.ഫോണ്‍- 0471-2272603, 9495562601, 8547618290 .പുതുക്കിയ പരീക്ഷാ തീയതി

ഡിസംബര്‍ ഒന്നാം തീയതിയില്‍ നിന്നും ഡിസംബര്‍ 16-ാം തീയതിയിലേക്ക് മാറ്റിയ എല്ലാ പരീക്ഷകളും ഡിസംബര്‍ 19- ന് നടത്തുന്നതാണ്. പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല.ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

കേരള സര്‍വകലാശാല ഒന്‍പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക് (2013 സ്‌കീം) റഗുലര്‍ പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഡിസംബര്‍ ആറ് മുതല്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ .