ബിരുദപരീക്ഷ ടൈംടേബിള്‍14 -ന് തുടങ്ങുന്ന സി.ബി.സി.എസ്. മൂന്നാം സെമസ്റ്റര്‍ ബി.എ, ബി.എസ്സി, ബി.കോം പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

എം.എ. ഫലംവിദൂരവിദ്യാഭ്യാസവിഭാഗം നടത്തിയ എം.എ. അറബിക് ഫൈനല്‍ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ബി.എല്‍.ഐ.എസ്.സിവിദൂരവിദ്യാഭ്യാസവിഭാഗം നടത്തിയ ബി.എല്‍.ഐ.എസ്.സി. സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണയത്തിനും 30വരെ അപേക്ഷിക്കാം.

മികച്ച ഗവേഷണപ്രബന്ധംയു.ജി.സി. അംഗീകരിച്ച പീയര്‍ റിവ്യൂഡ് പ്രസിദ്ധീകരണങ്ങളില്‍ 2016 കലന്‍ഡര്‍ വര്‍ഷത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ പ്രസിദ്ധീകരിച്ച മികച്ച പത്തു ഗവേഷണപ്രബന്ധങ്ങള്‍ക്ക് 1000 രൂപവീതമുള്ള കാഷ് ഇന്‍സെന്റീവിനായി അപേക്ഷ ക്ഷണിച്ചു.

കമ്യൂണിക്കേറ്റീവ് അറബിക് ഫലംഅറബിവിഭാഗം നടത്തിയ കമ്മ്യൂണിക്കേറ്റീവ് അറബിക് ഫലം പ്രസിദ്ധീകരിച്ചു. 2018-ലെ പുതിയ ബാച്ച് ജനുവരി ഒന്നിന് ആരംഭിക്കും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അപേക്ഷ ക്ഷണിച്ചുവിദൂരവിദ്യാഭ്യാസവിഭാഗത്തിന്റെ ഒ.ഡി.എല്‍ (ഓപ്പണ്‍ ആന്‍ഡ് ഡിസ്റ്റന്‍സ് ലേണിങ്) പ്രോഗ്രാം സപ്പോര്‍ട്ട് സെന്ററുകളായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള, കേരള യൂണിവേഴ്‌സിറ്റി അഫിലിയേറ്റ് ചെയ്ത ഗവണ്‍മെന്റ്/എയ്ഡഡ് കോളേജുകളില്‍നിന്നു അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം വെബ്‌സൈറ്റില്‍.

പരീക്ഷ മാറ്റിആ റിനു നിശ്ചയിച്ച അഞ്ചാം സെമസ്റ്റര്‍ ബി.എസ്സി ഇലക്ട്രോണിക്‌സ് ഡിഗ്രി പരീക്ഷയുടെ കോര്‍ കോഴ്‌സ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ (2015 അഡ്മിഷന്‍) മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. ആറിലെ മറ്റുപരീക്ഷകള്‍ക്ക് മാറ്റമില്ല.