പത്താം സെമസ്റ്റർ ഇൻറഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. സ്പെഷ്യൽ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം സെമസ്റ്റർ എം.എൽ.ഐ.എസ്‌സി. (വിദൂരവിദ്യാഭ്യാസം- 2018 അഡ്മിഷൻ റെഗുലർ & 2017 അഡ്മിഷൻ സപ്ലിമെന്ററി) മേയ് 2021 പരീക്ഷയുടെ 2021 നവംബർ 15-ന് നടത്താനിരുന്ന എൽ.ഐ.എസ്.എം.-58 ഡിസർട്ടേഷനും വൈവ വോസിയും പരീക്ഷ 2-ന് പാളയം ഡിപ്പാർട്ട്‌മെന്റ് ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ രാവിലെ 10.30 മുതൽ നടത്തും.

കരിയർ റിലേറ്റഡ് ബി.എസ്.ഡബ്ല്യു.(315) പ്രോഗ്രാമിന്റെ ഒന്നാം സെമസ്റ്റർ വൈവ വോസി പരീക്ഷകൾ 8 മുതൽ അതത് കോളേജുകളിൽ നടത്തും.

തീയതി നീട്ടി

വിദൂരവിദ്യാഭ്യാസ വിഭാഗം മൂന്നും നാലും സെമസ്റ്റർ പി.ജി., യു.ജി. പ്രോഗ്രാമുകളുടെ (2019 അഡ്മിഷൻ) അസൈൻമെന്റ് സമർപ്പിക്കാനുള്ള തീയതി 10 വരെ നീട്ടി.

സ്പെഷ്യൽ പരീക്ഷ

കോവിഡ്-19 പശ്ചാത്തലത്തിൽ ഒന്നാം സെമസ്റ്റർ, എട്ടാം സെമസ്റ്റർ ഇൻറഗ്രേറ്റഡ് പഞ്ചവത്സര ബി.എ./ബി.കോം./ബി.ബി.എ. എൽ.എൽ.ബി. സെപ്റ്റംബർ 2021 എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് സ്പെഷ്യൽ പരീക്ഷ എഴുതാം. സ്പെഷ്യൽ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ അവരുടെ പേര്, കാൻഡിഡേറ്റ് കോഡ്, പ്രോഗ്രാം കോഴ്‌സ് കോഡ് എന്നിവയടങ്ങുന്ന അപേക്ഷ ആരോഗ്യവകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രങ്ങൾ സഹിതം 8-നകം അതത് കോളേജ് പ്രിൻസിപ്പൽമാർക്ക് സമർപ്പിക്കണം.

പരീക്ഷാ രജിസ്‌ട്രേഷൻ

ഡിസംബറിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഡിഗ്രി പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴയില്ലാതെ ഡിസംബർ 4 വരെയും 150 രൂപ പിഴയോടെ 8 വരെയും 400 രൂപ പിഴയോടെ 10 വരെയും അപേക്ഷിക്കാം.

നാലാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി പരീക്ഷ, ഡിസംബർ 2021, 2008 സ്‌കീം (സപ്ലിമെന്ററി/ പാർട്ട് ടൈം/ 2008, 2009, 2010 അഡ്മിഷൻ മേഴ്‌സി ചാൻസ്), 2013 സ്‌കീം (സപ്ലിമെന്ററി, സെഷണൽ ഇംപ്രൂവ്‌മെന്റ്, കാൻഡിഡേറ്റ്‌സ്, യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനിയറിങ്,കാര്യവട്ടം(2017 അഡ്മിഷൻ വരെയുള്ള സപ്ലിമെന്ററി കാൻഡിഡേറ്റ്‌സ്) എന്നിവയുടെ പരീക്ഷ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാം.

ജനുവരിയിൽ നടത്തുന്ന ഒന്നും മൂന്നും സെമസ്റ്റർ (2014 അഡ്മിഷൻ സപ്ലിമെന്ററി, ഒന്നാം സെമസ്റ്റർ (2011, 2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്), മൂന്നാം സെമസ്റ്റർ (2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) എം.സി.എ.(2011 സ്‌കീം) പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴയില്ലാതെ 7 വരെയും 150 രൂപ പിഴയോടെ 10 വരെയും 400 രൂപ പിഴയോടെ 14 വരെയും അപേക്ഷിക്കാം.

ജനുവരിയിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എം.സി.എ. (2015 സ്‌കീം സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴയില്ലാതെ 2021 ഡിസംബർ 7 വരെയും 150 രൂപ പിഴയോടെ ഡിസംബർ 10 വരെയും 400 രൂപ പിഴയോടെ ഡിസംബർ 14 വരെയും അപേക്ഷിക്കാം.

പി.ജി. ഡിപ്ലോമ ഇൻ മോളിക്യുലാർ ഡയഗോനോസ്റ്റിക്സ്

ബയോടെക്‌നോളജി പഠനവിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇൻറ്റർ യൂണിവേഴ്‌സിറ്റി സെൻറ്റർ ഫോർ ജനറ്റിക്സ് ആൻഡ് ജീൻ ടെക്‌നോളജി പി.ജി. ഡിപ്ലോമ ഇൻ മോളിക്യുലാർ ഡയഗോനോസ്റ്റിക്സ് എന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ഡിസംബർ 2 മുതൽ ഡിപ്പാർട്ട്‌മെന്റിൽനിന്നു ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15.