കേരള സർവകലാശാല ഏപ്രിൽ 3, 6 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്/ബി.സി.എ./ബി.ബി.എ./ബി.എസ്‌സി. മാത്തമാറ്റിക്‌സ്(എസ്.ഡി.ഇ.) പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പ്രാക്ടിക്കൽ

കേരള സർവകലാശാലയുടെ നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. ഡിഗ്രി സ്പെഷ്യൽ പരീക്ഷ മാർച്ച് 2020-ന്റെ പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ 13-ന് നടത്തും.

പരീക്ഷാ വിജ്ഞാപനം

കേരള സർവകലാശാല ഏപ്രിൽ, മേയ് മാസങ്ങളിൽ ആരംഭിക്കുന്ന മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് സെമസ്റ്റർ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് എം.ബി.എ. ബി.എം.-എം.എ.എം.(2015 സ്‌കീം) റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.