കേരള സർവകലാശാലയുടെ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ബി.എസ്‌സി./ബി.കോം. (എഫ്.ഡി.പി.) (റെഗുലർ 2019 അഡ്മിഷൻ, 2018 & 2017 അഡ്മിഷൻ സപ്ലിമെന്ററി, 2016 അഡ്മിഷൻ അഡീഷണൽ സപ്ലിമെന്ററി, മേഴ്‌സിചാൻസ് 2014 അഡ്മിഷൻ) പരീക്ഷകൾ ഡിസംബർ 8 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

ജൂലായിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.ബി.എ.(2014 & 2018 സ്‌കീം) (മേഴ്‌സി ആൻഡ് സപ്ലിമെന്ററി) (യു.ഐ.എം. ഉൾപ്പെടെ/ട്രാവൽ ആൻഡ് ടൂറിസം/റെഗുലർ ഈവനിങ്‌) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 10 വരെ അപേക്ഷിക്കാം.

സ്‌പോട്ട് അഡ്മിഷൻ

കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഒന്നാം വർഷ ബി.ടെക്. കോഴ്‌സുകളിലെ (ഇ.സി., സി.എസ്., ഐ.ടി.) ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 30-ന് കോളേജ് ഓഫീസിൽ നടത്തും. ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചിൽ ഒഴിവുള്ള എൻ.ആർ.ഐ. സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ അന്നേ ദിവസം നടത്തും. വിവരങ്ങൾക്ക്: 9037119776, 9388011160, 9447125125.