കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്‌ഡഡ്/സ്വാശ്രയ/ഐ.എച്ച്.ആർ.ഡി. കോളേജുകൾ, യു.ഐ.ടി.കൾ എന്നിവിടങ്ങളിൽ ഒന്നാം വർഷ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള എസ്.സി./എസ്.ടി., ജനറൽ, മറ്റു സംവരണ സീറ്റുകളിലേക്ക് മേഖലാതലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. താത്‌പര്യമുള്ളവർ തങ്ങളുടെ പ്രൊഫൈലിൽ നിന്നും പുതിയതായി ഓപ്ഷനുകൾ സമർപ്പിക്കണം. ഓപ്ഷനുകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 29.
യു.ജി./പി.ജി. കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം
കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത എയ്‌ഡഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ പുതിയതായി അനുവദിച്ച ബിരുദ/ബിരുദാനന്തര ബിരുദ കോഴ്‌സുകളുടെ കമ്മ്യൂണിറ്റി ക്വാട്ട അഡ്‌മിഷനിലേക്ക് നിശ്ചിത തീയതിക്ക് മുൻപായി കോളേജുകളിൽ നേരിട്ട് അപേക്ഷിച്ച വിദ്യാർഥികളുടെ റാങ്ക്‌ലിസ്റ്റ് 29- ന് അതതു കോളേജുകളിൽ പ്രസിദ്ധീകരിക്കും. റാങ്ക്‌ലിസ്റ്റിൽ ഉൾപ്പെട്ടവർ ജനുവരി നാലിന് രാവിലെ 10.30 ന് സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം അതതു കോളേജുകളിൽ ഹാജരാകണം.
ടൈംടേബിൾ
ഡിസംബർ 4-ന് നടത്താനിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റർ എം.എഡ്. ഡിഗ്രി പരീക്ഷ (2018 സ്‌കീം - റെഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷ ജനുവരി 6-ന് നടത്തും.
ഡിസംബർ 18-ന് ആരംഭിക്കാനിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റർ ബി.എഡ്. ഡിഗ്രി പരീക്ഷ, നവംബർ 2020 (2019 സ്‌കീം - റെഗുലർ, 2015 സ്‌കീം - സപ്ലിമെന്ററി) ജനുവരി 13-ന് ആരംഭിക്കും.
പരീക്ഷാകേന്ദ്രം
ഒന്നാം വർഷ ബി.ബി.എ. (ആന്വൽ സ്‌കീം - പ്രൈവറ്റ് രജിസ്‌ട്രേഷൻ) റെഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പുനഃക്രമീകരിച്ചു. ജനുവരി 5-ന് പരീക്ഷ ആരംഭിക്കും. തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എം.ജി. കോളേജ്, കേശവദാസപുരത്തും കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ശ്രീ വിദ്യാധിരാജ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസ് കരുനാഗപ്പള്ളിയിലും ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ടി.കെ.മാധവ മെമ്മോറിയൽ കോളേജ് നങ്ങ്യാർകുളങ്ങരയിലും പത്തനംതിട്ട പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എൻ.എസ്.എസ്. കോളേജ്, പന്തളത്തും പരീക്ഷ എഴുതണം. ഹാൾടിക്കറ്റുകൾ അതതു പരീക്ഷാകേന്ദ്രത്തിൽ നിന്നും കൈപ്പറ്റണം.
പിഎച്ച്.ഡി.; ഓൺലൈൻ അപേക്ഷ
ജനുവരി 2021 സെഷൻ പിഎച്ച്.ഡി. രജിസ്‌ട്രേഷന് ഒഴിവുകളുള്ള വിഷയങ്ങളിൽ ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു. ജനുവരി 1 മുതൽ 15 വരെ സർവകലാശാലയുടെ റിസർച്ച് പോർട്ടൽ വെബ്‌സൈറ്റിൽ (www.research.keralauniversity.ac.in) അപേക്ഷകൾ സമർപ്പിക്കാം.
സൂക്ഷ്മപരിശോധന
ആറാം സെമസ്റ്റർ ബി.ടെക്. സപ്ലിമെന്ററി ഡിസംബർ 2019 (2013 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി കേരള സർവകലാശാല പാളയം കാമ്പസിലെ റീവാല്യുവേഷൻ സെക്ഷനിൽ 29, 30, 31 തീയതികളിൽ ഹാജരാകണം.