നവംബറില്‍ നടത്തിയ ഒന്നും നാലും സെമസ്റ്റര്‍ എം.വി.എ. (പെയിന്റിങ്‌ ആൻഡ് ആര്‍ട്ട് ഹിസ്റ്ററി), ഫെബ്രുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.എഫ്.എ. (പെയിന്റിങ്‌ ആൻഡ് സ്‌കള്‍പ്‌ചര്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 15. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുതുക്കിയ പരീക്ഷാത്തീയതി

സെപ്റ്റംബറില്‍ നടത്താനിരുന്നതും മാറ്റിവച്ചതുമായ ഒന്നാം സെമസ്റ്റര്‍ എം.വി.എ. (പെയിന്റിങ്‌ ആൻഡ് ആര്‍ട്ട് ഹിസ്റ്ററി) പരീക്ഷകള്‍ ഡിസംബര്‍ രണ്ടിന് ആരംഭിക്കും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

ഓഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.പി.എ. (ഡാന്‍സ്) പരീക്ഷയുടെ പ്രാക്ടിക്കല്‍ ഡിസംബര്‍ 7-ന് തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ നടത്തും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഓഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ് സി.ബി.സി.എസ്.എസ്. കരിയര്‍ റിലേറ്റഡ് പരീക്ഷയുടെ പ്രാക്ടിക്കല്‍ 2021 ഡിസംബര്‍ ഒന്നു മുതല്‍ ആറുവരെ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഓഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. കരിയര്‍ റിലേറ്റഡ് ബി.സി.എ. പരീക്ഷയുടെ പ്രായോഗിക പരീക്ഷ ഡിസംബര്‍ ഒന്നു മുതല്‍ നാലുവരെ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഒക്ടോബറില്‍ നടത്തിയ ബി.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ് (ഹിയറിങ്‌ ഇംപയേര്‍ഡ്) ഡിഗ്രി പരീക്ഷയുടെ എട്ടാം സെമസ്റ്റര്‍ പ്രായോഗിക പരീക്ഷകള്‍ 2021 ഡിസംബര്‍ ഒന്നു മുതലും ആറാം സെമസ്റ്റര്‍ പ്രായോഗിക പരീക്ഷകള്‍ ഡിസംബര്‍ ആറുമുതലും അതത് കോളേജില്‍ നടത്തും. വിവരങ്ങള്‍ വെബ്‌സൈറ്റില്‍.

സ്‌പെഷ്യല്‍ പരീക്ഷ

കോവിഡ്-19 കാരണം ജനുവരി 2021 ലെ മൂന്നാം സെമസ്റ്റര്‍ സി.ബി.സി.എസ്. ബി.എ/ബി.എസ്‌സി./ബി.കോം. പരീക്ഷകള്‍ എഴുതാന്‍ സാധിക്കാത്തവർക്ക് സ്‌പെഷ്യല്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാം. വിദ്യാർഥികള്‍ അവരുടെ പേര്, കാന്‍ഡിഡേറ്റ് കോഡ്, പ്രോഗ്രാം കോഴ്‌സ് കോഡ് എന്നിവ അടങ്ങുന്ന അപേക്ഷ ആരോഗ്യ വകുപ്പിന്റെയോ തദ്ദേശസ്വയംഭരണ വകുപ്പിന്റെയോ സാക്ഷ്യപത്രങ്ങള്‍ സഹിതം ഡിസംബര്‍ 3 നകം സമര്‍പ്പിക്കണം.