മാർച്ച് 18 ന്‌ ആരംഭിച്ച നാലാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എസ്‌സി. സ്‌പെഷ്യൽ പ്രാക്ടിക്കൽ പരീക്ഷയുടെ ഭാഗമായിട്ടുള്ള ബോട്ടണി, സുവോളജി വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷ 29, ഏപ്രിൽ 9 തീയതികളിൽ നടത്തും.

മാർച്ച് 30-ന് നടത്താനിരിക്കുന്ന അഞ്ചാം സെമസ്റ്റർ (ത്രിവത്സരം) ഒൻപതാം സെമസ്റ്റർ (പഞ്ചവത്സരം) എൽഎൽ.ബി. (2011 - 2012 അഡ്മിഷന് മുൻപ്) ഫൈനൽ മേഴ്‌സി ചാൻസ് ആൻഡ് സപ്ലിമെന്ററി പരീക്ഷകൾ മേയ് 17 ന്‌ തുടങ്ങും.

കാര്യവട്ടത്തെ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഏപ്രിൽ 12 ന്‌ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ റെഗുലർ/ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി ബി.ടെക്. ഡിഗ്രി പരീക്ഷയുടെ (2018 സ്‌കീം - ഏപ്രിൽ 2021) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റർ ബി.ടെക്. പരീക്ഷകൾ (2013 സ്‌കീം) ഫെബ്രുവരി 2021 (സപ്ലിമെന്ററി ആൻഡ് സെഷണൽ ഇംപ്രൂവ്‌മെന്റ്) പരീക്ഷകൾ മേയ് നാലിന് തുടങ്ങും.

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബി.ടെക്. (2008 സ്‌കീം) മെക്കാനിക്കൽ എൻജിനീയറിങ്‌ ബ്രാഞ്ചിന്റെ ’ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് ലാബ്’ എന്ന വിഷയത്തിന്റെ പ്രാക്ടിക്കൽ പരീക്ഷ തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വച്ചും മെക്കാനിക്കൽ സ്ട്രീം - ഓട്ടോമൊബൈൽ എൻജിനീയറിങ് ബ്രാഞ്ചിന്റെ ’ഹീറ്റ് എൻജിൻസ് ലാബ്’ എന്ന വിഷയത്തിന്റെ പ്രാക്ടിക്കൽ പരീക്ഷ തിരുവനന്തപുരം എസ്.സി.ടി. കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വെച്ചും മാർച്ച് 30 ന് നടത്തും.