വിവിധ മാനേജ്‌മെൻറ് പഠനകേന്ദ്രങ്ങളിൽ (യു.ഐ.എം) എം.ബി.എ. (ഫുൾടൈം) കോഴ്‌സിലേക്കുള്ള 2021-23 വർഷത്തെ പ്രവേശനത്തിനുള്ള നോട്ടിഫിക്കേഷനിൽ മാറ്റം വരുത്തി. വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ /വൈവ

ആറാം സെമസ്റ്റർ ബി.ടെക് (2008 സ്‌കീം) സെപ്റ്റംബർ 2020 പരീക്ഷയുടെ കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബ്രാഞ്ചിന്റെ 08607 - മൈക്രോപ്രോസസർ ലാബ്, 08608 - സിസ്റ്റം സോഫ്റ്റ് വേർ ലാബ് പ്രാക്ടിക്കൽ പരീക്ഷകൾ 30 ന് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നടക്കും.

നാലാം സെമസ്റ്റർ എം.എഡ് (2019-21 അഡ്മിഷൻ) വാചാ പരീക്ഷയുടെ പുനഃക്രമീകരിച്ച ടൈംടേബിൾ വെബ്‌സൈറ്റിൽ.

ഏഴാം സെമസ്റ്റർ (സെപ്റ്റംബർ 2020) 2013 സ്‌കീം ബി.ടെക് അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ്‌ ബ്രാഞ്ചിന്റെ ’പവർ ഇലക്ട്രോണിക്‌സ് ആൻഡ് ഡ്രൈവ്‌സ് ലാബ് (13707)’ പ്രാക്ടിക്കൽ പരീക്ഷ ഓഗസ്റ്റ് 3ന് തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നടക്കും.

ടൈംടേബിൾ

30 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.ബി.എ. (യു.ഐ.എം / ട്രാവൽ ആൻഡ് ടൂറിസം/ റെഗുലർ ഈവനിങ്‌-2016, 2018 സ്‌കീം) സപ്ലിമെന്ററി പരീക്ഷകളുടെയും, 2014 സ്‌കീം (2014 അഡ്മിഷൻ ഒൺലി - മേഴ്‌സി ചാൻസ്) പരീക്ഷയുടെയും ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

വിദൂര വിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ഒന്നും രണ്ടും സെമസ്റ്റർ (2019-20 അഡ്മിഷൻ റെഗുലർ, 2018, 2017 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) ബി.എ. ഡിഗ്രി പരീക്ഷ ഓഗസ്റ്റ് 4 ന് ആരംഭിക്കും.

പരീക്ഷ വിജ്ഞാപനം

സെപ്റ്റംബറിൽ നടത്തുന്ന ഒന്നും മൂന്നും സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ്‌ ടെക്‌നോളജി (ബി.എച്ച്.എം/ ബി.എച്ച്.എം.സി.ടി.) (2018 സ്‌കീം റെഗുലർ/ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി, 2014 സ്‌കീം- സപ്ലിമെന്ററി, 2011 സ്‌കീം (2013 അഡ്മിഷൻ) സപ്ലിമെന്ററി ) ഡിഗ്രി പരീക്ഷകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. 2018 സ്‌കീം, 2014 സ്‌കീം വിദ്യാർഥികൾ ഓൺലൈനായും മറ്റു വിദ്യാർഥികൾ - 2011 സ്‌കീം (2013 അഡ്മിഷൻ) പൂരിപ്പിച്ച അപേക്ഷകൾ നൽകിയും അപേക്ഷിക്കണം.