: കേരള സർവകലാശാലയുടെ പഠനഗവേഷണ വകുപ്പുകളിൽ എം.എസ്‌സി. കെമിസ്ട്രി വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ റിന്യൂവബിൾ എനർജി, എം.എ. ഹിന്ദി എന്നീ പ്രോഗ്രാമുകൾക്ക് 2021-23 ബാച്ച് അഡ്മിഷൻ എസ്.സി. സീറ്റ് ഒഴിവുണ്ട്.

: കേരള സർവകലാശാലയുടെ മലയാളം പഠനവകുപ്പിൽ എം.എ. മലയാളം പ്രോഗ്രാമിന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ 29ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകണം.

bbപിഎച്ച്.ഡി. എൻട്രൻസ് പരീക്ഷbb

ഈ വർഷത്തെ പിഎച്ച്‌.ഡി. എൻട്രൻസ് പരീക്ഷയ്‌ക്ക് അപേക്ഷിച്ചവരുടെ പ്രവേശനപ്പരീക്ഷ 2021 ഡിസംബർ നാലിന് രാവിലെ 10 മുതൽ ഒന്നുവരെ കാര്യവട്ടം യൂണിവേഴ്‌സിറ്റി കാമ്പസിൽ നടത്തും. ഹാൾടിക്കറ്റ് അവരവരുടെ പ്രൊഫൈലിൽനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. വിശദവിവരങ്ങൾക്ക് 0471-2386264, acb1@keralauniverstiy.ac.in.

bbറാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചുbb

: കരുനാഗപ്പള്ളി ശ്രീവിദ്യാധിരാജ കോളേജ് ഓഫ് ആർട്‌സ് ആൻഡ്‌ സയൻസ് കോളേജിലെ എം.എസ്.ഡബ്ല്യു. പ്രവേശനപ്പരീക്ഷയുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

bbപ്രാക്ടിക്കൽbb

: കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ 2018 സ്‌കീം ആറാം സെമസ്റ്റർ റെഗുലർ ബി.ടെക്. ഡിഗ്രി സെപ്റ്റംബർ 2021 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്‌, ഇൻഫർമേഷൻ ടെക്‌നോളജി വിഭാഗങ്ങൾക്ക് 29, 30 തീയതികളിലും കംപ്യൂട്ടർ സയൻസ് വിഭാഗത്തിന് ഡിസംബർ 1, 2, 3 തീയതികളിലും കോളേജിൽ നടക്കും.

bbപരീക്ഷാ രജിസ്‌ട്രേഷൻbb

ജനുവരി 4-ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. ഡിഗ്രി (റെഗുലർ-2020 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്- 2019 അഡ്മിഷൻ, സപ്ലിമെന്ററി- 2015-2018 അഡ്മിഷൻ, മേഴ്‌സിചാൻസ്- 2014 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ ഡിസംബർ നാലുവരെയും 150 രൂപ പിഴയോടുകൂടി എട്ടുവരെയും 400 രൂപ പിഴയോടെ 10 വരെയും ഓൺലൈനായി അപേക്ഷിക്കാം.

bbമേഴ്സി ചാൻസ്bb

: ബി.ടെക്. ഡിഗ്രി കോഴ്സ്, 2008 സ്‌കീമിൽ ഉൾപ്പെട്ട വിദ്യാർഥികളിൽ(2008 മുതൽ 2012 അഡ്മിഷൻ വരെയുള്ള), പരാജയപ്പെട്ട വിദ്യാർഥികൾക്ക്(40 മാർക്ക് യൂണിവേഴ്‌സിറ്റി പരീക്ഷയിൽ ലഭിക്കാത്തവരും മുൻപ് ഇന്റേണൽ ഇംപ്രൂവ്‌മെന്റ് ചെയ്തിട്ടില്ലാത്തവരും) ഈവൻ/ഓഡ് സെമസ്റ്ററുകളുടെ ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താൻ (അവസാന ചാൻസ്) അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി ജനുവരി 20. 2008 സ്‌കീം- പാർട്ട് ടൈം(2008 മുതൽ 2012 അഡ്മിഷൻ വരെയുള്ള) വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം 735 രൂപ ഫീസ് ഓരോ സെമസ്റ്ററിനും അടയ്ക്കണം.

ബി.ടെക്. ഡിഗ്രി കോഴ്സ്, 2013 സ്‌കീമിൽ ഉൾപ്പെട്ട വിദ്യാർഥികളിൽ(2013, 2014 അഡ്മിഷൻ), പരാജയപ്പെട്ട വിദ്യാർഥികൾക്ക് ഈവൻ/ഓഡ് സെമസ്റ്ററുകളുടെ ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താൻ(അവസാന ചാൻസ്) അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി ജനുവരി 20. 2013 സ്‌കീം- പാർട്ട്‌ടൈം(2013, 2014 അഡ്മിഷൻ) വിദ്യാർഥികൾക്കും അപേക്ഷിക്കാം.

bbദേശീയതല അറബി ക്വിസ്bb

: ഡിസംബർ 18-ന് അന്താരാഷ്ട്ര അറബിഭാഷാ ദിനാചരണത്തോടനുബന്ധിച്ച് കേരള സർവകലാശാല അറബിക് വിഭാഗം അലുമ്‌നൈയുമായി ചേർന്ന് ദേശീയതല ക്വിസ് മത്സരം നടത്തും. അറബിഭാഷ, സാഹിത്യം, ഇന്ത്യയിലെ അറബിഭാഷയുടെ വികാസം, ഇന്ത്യൻ ഭാഷകൾക്കും നാഗരികതയ്‌ക്കും സംസ്‌കാരത്തിനും വാണിജ്യത്തിനും അറബിയുടെ സംഭാവന, ഇൻഡോ അറബ് സാഹിത്യം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് മത്സരം.

കാര്യവട്ടം കാമ്പസിൽ നടക്കുന്ന പ്രോഗ്രാമിൽ ഒരു സ്ഥാപനത്തിൽനിന്ന് രണ്ടുപേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. സ്ഥാപനമേധാവിയുടെ കത്തുമായി arabiccampus@gmail.com എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9562722485, 9747318105.