കേരള സർവകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം ഓഗസ്റ്റ് 4-ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ബി.എസ്‌സി. മാത്തമാറ്റിക്‌സ് (2019 അഡ്മിഷൻ-റെഗുലർ, 2018 & 2017 അഡ്മിഷൻ-ഇംപ്രൂവ്‌മെന്റ് ആൻഡ്‌ സപ്ലിമെന്ററി) ബി.ബി.എ. (2019 അഡ്മിഷൻ-റെഗുലർ, 2018 അഡ്മിഷൻ- ഇംപ്രൂവ്‌മെന്റ് ആൻഡ്‌ സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പരീക്ഷാ ഫീസ്

ഒന്നാം സെമസ്റ്റർ എം.എ., എം.എസ്‌സി., എം.കോം. റെഗുലർ (2020 അഡ്മിഷൻ), സപ്ലിമെന്ററി, മേഴ്‌സിചാൻസ് പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ ഓഗസ്റ്റ് 3 വരെയും 150 രൂപ പിഴയോടെ ഓഗസ്റ്റ്‌ 6 വരെയും 400 രൂപ പിഴയോടെ ഓഗസ്റ്റ് 10 വരെയും അപേക്ഷിക്കാം. പുതുതായി ആരംഭിച്ച പി.ജി. കോഴ്‌സുകളുടെ പരീക്ഷാ രജിസ്‌ട്രേഷൻ തീയതി പിന്നീട് അറിയിക്കും.