കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത ഗവണ്മെന്റ്/ എയ്ഡഡ്/ സ്വാശ്രയ/യു.ഐ.ടി./ ഐ.എച്ച്.ആർ.ഡി. കോളേജുകളിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അനുവദിച്ച ഏഴ് കോഴ്‌സുകളിലേക്കും ജനറൽ/മറ്റ് സംവരണ/ കമ്മ്യൂണിറ്റി ക്വാട്ട വിഭാഗങ്ങൾക്ക് എസ്.എൻ. കോളേജ് കൊല്ലത്ത്‌ മാർച്ച് ഒന്നിന്‌ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിശദവിവരം http://admissions.keralauniverstiy.ac.in) എന്ന വെബ്‌സൈറ്റിൽ.

കോഴ്‌സ് റദ്ദാക്കി

കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കായംകുളം, എം.എസ്.എം. കോളേജിൽ പുതുതായി അനുവദിച്ച എം.എസ്‌സി. സ്റ്റാറ്റിറ്റിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഡേറ്റാ അനലിറ്റിക്സ് കോഴ്‌സ് റദ്ദുചെയ്തു.

വൈവാവോസി

രണ്ടാം വർഷ എം.എ. മലയാളം മേഴ്‌സിചാൻസ് (1998 സ്‌കീം ആൻഡ്‌ 2001 സ്‌കീം) പരീക്ഷയുടെ വൈവാവോസി മാർച്ച് 12-ന് നടത്തും. വിവരങ്ങൾ വെബ്‌സൈറ്റിൽ.

വിദൂരവിദ്യാഭ്യാസം: 27-ന് ക്ലാസില്ല

വിദൂരവിദ്യാഭ്യാസ വിഭാഗം ഒന്നാം സെമസ്റ്റർ യു.ജി. പ്രോഗ്രാമുകളുടെ ഓൺലൈൻ ക്ലാസുകൾ ഫെബ്രുവരി 27 (ശനിയാഴ്ച) ഉണ്ടായിരിക്കില്ല. മറ്റു ദിവസങ്ങളിലെ ക്ലാസുകൾക്കു മാറ്റമില്ല.