: കേരള സർവകലാശാലയുടെ കാര്യവട്ടം, തൈക്കാട് ഹോസ്റ്റലുകൾ ഒക്‌ടോബർ ഒന്നു മുതൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നതാണ്.

ബി.എച്ച്.എം.സി.ടി. പ്രവേശനം

: സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ കോളേജുകളിൽ ഒന്നാം വർഷ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ്‌ ടെക്‌നോളജി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്‌ടോബർ ഒന്ന്. വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

: ഏപ്രിലിൽ നടത്തിയ അഞ്ച്, ആറ് സെമസ്റ്റർ ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്/ബി.സി.എ. (എസ്.ഡി.ഇ., 2018 അഡ്മിഷൻ - റെഗുലർ & 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്‌ടോബർ രണ്ടു വരെ അപേക്ഷിക്കാം.

വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ജൂണിൽ നടത്തിയ എം.എ. ലിംഗ്വിസ്റ്റിക്‌സ് 2019 - 2021 ബാച്ച് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഏഴാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി (2013 സ്‌കീം) (സപ്ലിമെന്ററി, സെഷണൽ ഇംപ്രൂവ്‌മെന്റ്), (2008 സ്‌കീം) (സപ്ലിമെന്ററി, പാർട്ട് ടൈം, മേഴ്‌സിചാൻസ്) സെപ്റ്റംബർ 2020 എന്നീ പരീക്ഷകളുടെ എല്ലാ ബ്രാഞ്ചുകളുടേയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി ഒക്‌ടോബർ അഞ്ചു വരെ അപേക്ഷിക്കാം. വിവരങ്ങൾ വെബ്‌സൈറ്റിൽ.

മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, എം.എ. ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്‌ടോബർ 6. വിവരങ്ങൾ വെബ്‌സൈറ്റിൽ.

ടൈംടേബിൾ

: സെപ്റ്റംബർ 29-ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.എഡ്. സ്‌പെഷ്യൽ എഡ്യൂക്കേഷൻ (ഐ.ഡി.) ഡിഗ്രി (2015 സ്‌കീം - റെഗുലർ, ഇംപ്രൂവ്‌മെന്റ് ആൻഡ് സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

ഒക്‌ടോബർ 27-ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽഎൽ.ബി./ബി.കോം.എൽഎൽ.ബി./ബി.ബി.എ.എൽഎൽ.ബി. പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ്.

ഒക്‌ടോബർ നാലിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (ദ്വിവത്സര കോഴ്‌സ്) (2020 സ്‌കീം റെഗുലർ, 2018 സ്‌കീം സപ്ലിമെന്ററി) പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

സൂക്ഷ്മപരിശോധന

: മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ./ബി.എസ്‌സി./ബി.കോം. (ബി.കോം. ടൂറിസം ആൻഡ്‌ ട്രാവൽ മാനേജ്‌മെന്റ് ഒഴികെ)/ബി.ബി.എ./ബി.സി.എ./ബി.വോക്./ബി.എസ്.ഡബ്ല്യു./ബി.പി.എ./ബി.എം.എസ്. സി.ബി.സി.എസ്. കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡ്/ഹാൾടിക്കറ്റുമായി (C.sP.III - മൂന്ന്) സെക്ഷനിൽ സെപ്റ്റംബർ 28 മുതൽ ഒക്‌ടോബർ 6 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ ഹാജരാകണം.