29 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് 2020 സ്‌കീം വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ റെഗുലർ ബി.ടെക്‌. ഡിഗ്രി പരീക്ഷകൾ ഡിസംബർ ഒന്നു മുതൽ പുനഃക്രമീകരിച്ചു.

2020 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ മേഴ്‌സിചാൻസ് ഇംഗ്ലീഷ് ലാംഗ്വേജ് & ലിറ്ററേച്ചർ (2006 സ്‌കീം) എം.എസ്‌സി. മാത്തമാറ്റിക്‌സ് (2013 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 6.

പരീക്ഷാഫീസ്

ഡിസംബറിൽ നടത്തുന്ന രണ്ട്(2020 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് & 2014-2018 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ സപ്ലിമെന്ററി, 2011 അഡ്മിഷൻ മേഴ്‌സിചാൻസ്), നാല് (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് & 2014-2017 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ സപ്ലിമെന്ററി & 2011 അഡ്മിഷൻ മേഴ്‌സിചാൻസ്), ആറ് (2018 അഡ്മിഷൻ റെഗുലർ, 2014-2017 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ സപ്ലിമെന്ററി, 2011 അഡ്മിഷൻ മേഴ്‌സിചാൻസ്), എട്ട് (2017 അഡ്മിഷൻ റെഗുലർ, 2014- 2016 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ സപ്ലിമെന്ററി, 2011 അഡ്മിഷൻ മേഴ്‌സിചാൻസ്) സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് & കാറ്ററിങ്‌ ടെക്‌നോളജി ബി.എച്ച്.എം./ബി.എച്ച്.എം.സി.ടി. പരീക്ഷകൾക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. പിഴകൂടാതെ നവംബർ 30 വരെയും 150 രൂപ പിഴയോടെ ഡിസംബർ 3 വരെയും 400 രൂപ പിഴയോടെ ഡിസംബർ 6 വരെയും അപേക്ഷിക്കാം. 2014, 2018 സ്‌കീം വിദ്യാർഥികൾ ഓൺലൈനായും മറ്റു വിദ്യാർഥികൾ പൂരിപ്പിച്ച അപേക്ഷയും നൽകണം.

അപേക്ഷ ക്ഷണിച്ചു

റഷ്യൻ പഠനവകുപ്പ് 2022നു നടത്തുന്ന റഷ്യൻ സർട്ടിഫിക്കറ്റ്, ഇന്റഗ്രേറ്റഡ് ഡിപ്ലോമ(ഒരു വർഷം) കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു/പ്രീഡിഗ്രി. അപേക്ഷകൾ റഷ്യൻ പഠനവകുപ്പിലും സർവകലാശാല വെബ്‌സൈറ്റിലും ലഭ്യമാണ്.