ഫെബ്രുവരി 25ന് നടത്താനിരുന്ന എം.എ./എം.എസ്‌സി./എം.കോം. നാലാം സെമസ്റ്റർ ജനുവരി 2021 സ്‌പെഷ്യൽ പരീക്ഷ മാർച്ച് 5ന് രാവിലെ നടത്തുന്നതാണ്. പരീക്ഷാകേന്ദ്രത്തിനോ സമയത്തിനോ മാറ്റമില്ല.

ഒന്നാംവർഷ ബിരുദാനന്തര ബിരുദം സ്‌പോട്ട് അഡ്മിഷൻ

സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ് /എയ്ഡഡ് /സ്വാശ്രയ/ യു.ഐ.ടി./ ഐ.എച്ച്.ആർ.ഡി. കോളേജുകളിൽ ഒന്നാം വർഷ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതുതായി അനുവദിച്ച 7 കോഴ്‌സുകളിലേക്കും ജനറൽ/മറ്റ് സംവരണ/ കമ്യൂണിറ്റി ക്വാട്ട വിഭാഗങ്ങൾക്ക് കൊല്ലം എസ്.എൻ. കോളേജിൽ വച്ച് മാർച്ച് ഒന്നിന് സ്‌പോട്ട് അഡ്മിഷൻ നടത്തും.

ഓരോ മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ http://admissions.keralauniverstiy.a-c.in എന്ന വെബ്‌സൈറ്റിൽ.

ബിരുദപ്രവേശനം സ്‌പോട്ട് അഡ്മിഷൻ ഒന്നിന്

രണ്ട് എയ്ഡഡ് കോളേജുകളിൽ പുതുതായി അനുവദിച്ച ഒന്നാം വർഷ ബിരുദ കോഴ്‌സുകളിലേക്ക് ജനറൽ/മറ്റ് സംവരണ/ കമ്യൂണിറ്റി ക്വാട്ട വിഭാഗങ്ങൾക്ക് അടൂർ സെന്റ് സിറിൽസ് കോളേജിൽ മാർച്ച് ഒന്നിന് സ്‌പോട്ട് അഡ്മിഷൻ നടത്തും. വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (http://admissions.keralauniverstiy.ac.in) പ്രസിദ്ധീകരിക്കും.

ഡെസർട്ടേഷൻ സമർപ്പിക്കാം

കേരള സർവകലാശാല 2019-2021 അധ്യയന വർഷത്തിലെ നാലാം സെമസ്റ്റർ എം.എഡ്. ഡിഗ്രി കോഴ്‌സിന്റെ ഡെസർട്ടേഷൻ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 10.

പരീക്ഷാഫീസ്

കേരള സർവകലാശാല മാർച്ച് 22ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ (പെയിന്റിങ്‌ ആൻഡ്‌ സ്‌കൾപ്പ്ച്ചർ) പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് 3 വരെയും 150 രൂപ പിഴയോടെ മാർച്ച് 6 വരെയും 400 രൂപ പിഴയോടെ മാർച്ച് 9 വരെയും അപേക്ഷിക്കാം.

യു.ജി.സി.-നെറ്റ്/ ജെ.ആർ.എഫ്. പരീക്ഷാപരിശീലനം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ്‌ ഗൈഡൻസ് ബ്യൂറോ, യു.ജി.സി.- നെറ്റ്/ജെ.ആർ.എഫ്. ഹ്യുമാനിറ്റീസ് വിഷയങ്ങളുടെ ജനറൽ പേപ്പറിന് ഓൺലൈൻ പരിശീലന ക്ലാസ് സംഘടിപ്പിക്കും. ഉദ്യോഗാർഥികൾ തിരുവനന്തപുരം പി.എം.ജി. ജങ്‌ഷനിലുളള സ്റ്റുഡന്റ്‌സ് സെന്ററിൽ പ്രവർത്തിക്കുന്ന കേരള സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ്‌ ഗൈഡൻസ് ബ്യൂറോയുമായി 0471-2304577 എന്ന നമ്പരിൽ ബന്ധപ്പെടണം.