കേരള സർവകലാശാല കാര്യവട്ടം യൂണിവേഴ്‌സിറ്റി എൻജിനീയറിങ്‌ കോളേജിലെ ഒന്നാം വർഷ ബി.ടെക്. കോഴ്‌സുകളിലെ(ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്‌, കംപ്യൂട്ടർ സയൻസ് എൻജിനീയറിങ്‌, ഇൻഫർമേഷൻ ടെക്‌നോളജി) എൻ.ആർ.ഐ. സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 31. വിവരങ്ങൾ www.ucek.in എന്ന വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

ഫെബ്രുവരിയിൽ നടത്തിയ ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ (നാല് വർഷ ഇന്റഗ്രേറ്റഡ് കോഴ്‌സ് - 2011 സ്‌കീം) നാലാം സെമസ്റ്റർ സപ്ലിമെന്ററി, മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എം.എസ്. ഹോട്ടൽ മാനേജ്‌മെന്റ് (2018 അഡ്മിഷൻ - റെഗുലർ, 2017 അഡ്മിഷൻ സപ്ലിമെന്ററി) എന്നിവയുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്‌സൈറ്റിൽ.

ടൈംടേബിൾ

സെപ്റ്റംബർ 2, 7 തീയതികളിൽ ആരംഭിക്കുന്ന ഒന്ന്, മൂന്ന് സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ്‌ ടെക്‌നോളജി (2018 സ്‌കീം റെഗുലർ/ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, 2014 സ്‌കീം - സപ്ലിമെന്ററി) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്‌സൈറ്റിൽ.

പുതുക്കിയ ടൈംടേബിൾ

സെപ്റ്റംബർ ഒന്നിന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ എം.വി.എ.(പെയിന്റിങ്‌ ആൻഡ് ആർട്ട് ഹിസ്റ്ററി) പരീക്ഷകൾ സെപ്റ്റംബർ 20-ലേക്ക് പുനഃക്രമീകരിച്ചു. വിവരങ്ങൾ വെബ്‌സൈറ്റിൽ.