കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ ഒന്നാം വർഷ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക്‌ ജനറൽ/ സംവരണ വിഭാഗങ്ങൾക്ക് മേഖലാ തലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. ആലപ്പുഴ മേഖലയിലുള്ള കോളേജുകളുടെ സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബർ 2, 3 തീയതികളിൽ ആലപ്പുഴ എസ്.ഡി. കോളേജിൽ നടത്തും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

ബി.എഡ്. പ്രവേശനം: സ്‌പോട്ട് അലോട്ട്‌മെന്റ്

കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെൻറ്, എയ്ഡഡ്, സ്വാശ്രയ, കെ.യു.സി.ടി.ഇ. കോളേജുകളിലെ ഒന്നാം വർഷ ബി.എഡ്. കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറൽ/ മറ്റു സംവരണ വിഭാഗക്കാർക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നവംബർ 26, 27 തീയതികളിൽ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്‌ ഓഡിറ്റോറിയത്തിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് അഡ്മിഷൻ വെബ്‌സൈറ്റ് കാണുക.

സായിയിൽ സീെറ്റാഴിവ്

തിരുവനന്തപുരം സായി-എൽ.എൻ.സി.പി.ഇ. കോളേജിലെ ബി.പിഎഡ്. (രണ്ട് വർഷം) കോഴ്‌സിലേക്ക് ഒഴിവുള്ള എസ്.സി. (പെൺകുട്ടികൾ: 2 സീറ്റ്), എസ്.ടി. (പെൺകുട്ടികൾ: 1 സീറ്റ്, ആൺകുട്ടികൾ: 2 സീറ്റ്) സീറ്റുകളിലേക്ക് നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾക്ക് www.lncpe.gov.in എന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷ സമർപ്പിക്കണം. അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 26ന് 9ന് കോളേജിൽ അഡ്മിഷൻ ടെസ്റ്റിന് ഹാജരാകണം. ഇതേ വർഷം ഒരു തവണ അഡ്മിഷൻ ടെസ്റ്റിന് പങ്കെടുത്ത വിദ്യാർഥികളുടെ അപേക്ഷ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് 0471-2412189.

സ്‌പെഷ്യൽ പരീക്ഷ

കേരള സർവകലാശാല ബി.എ./ ബി.എസ്‌സി./ ബി.കോം. എസ്.ഡി.ഇ. ഏപ്രിൽ മാസം നടത്തിയ മൂന്നും നാലും സെമസ്റ്റർ, ഒക്ടോബർ 2020, ഓഗസ്റ്റ് മാസം നടത്തിയ അഞ്ചും ആറും സെമസ്റ്റർ, ഏപ്രിൽ 2021 പരീക്ഷകൾ കോവിഡ് പോസിറ്റീവ്, ഹോം ക്വാറന്റൈൻ കാരണം എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് സ്‌പെഷ്യൽ പരീക്ഷ നടത്തും. സ്‌പെഷ്യൽ പരീക്ഷ എഴുതേണ്ട വിദ്യാർഥികൾ ആരോഗ്യവകുപ്പിന്റെ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷ ഡിസംബർ 4-നു മുൻപായി പരീക്ഷാ കൺട്രോളർക്ക് സമർപ്പിക്കണം. നേരത്തെ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

ഡോക്ടറൽ ഫെലോഷിപ്പ്

കേരള സർവകലാശാല പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിനുള്ള (റെഗുലർ/ബ്രിഡ്ജ് 2020-21) അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാഫോറം സർവകലാശാല വെബ്‌സൈറ്റിൽ (www.research.keralauniversity.ac.in) നിന്ന് ഡൗൺലോഡ് ചെയ്യാം. യോഗ്യരായ വിദ്യാർഥികൾ അപേക്ഷാഫോറവും അനുബന്ധ രേഖകളും ‘രജിസ്ട്രാർ, കേരള സർവകലാശാല പാളയം, തിരുവനന്തപുരം 695034’ എന്ന വിലാസത്തിൽ 2021 ഡിസംബർ 31ന് 5 മണിക്ക് മുൻപ് സമർപ്പിക്കണം.