ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക്‌ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ (http://admissions.keralauniverstiy.ac.in) പ്രസിദ്ധീകരിച്ചു.

വിദ്യാർഥികൾക്ക് ഓപ്ഷനുകൾ ചേർക്കുന്നതിനും പുനഃക്രമീകരിക്കുന്നതിനും 27-ന് അഞ്ചുവരെ സമയം ഉണ്ടായിരിക്കും. മാറ്റങ്ങൾ വരുത്തുന്നവർ പുതിയ പ്രിന്റൗട്ടെടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം.

ട്രയൽ അലോട്ട്‌മെന്റിനു ശേഷം വിദ്യാർഥികൾ ഓപ്ഷനുകളിൽ മാറ്റങ്ങൾ വരുത്തുന്നതിനാൽ ട്രയൽ അലോട്ട്‌മെന്റിൽ ലഭിച്ച കോളേജുകൾക്കും കോഴ്‌സുകൾക്കും മാറ്റങ്ങളുണ്ടാവാം.

പരീക്ഷാഫലം

മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എഫ്.എ.(പെയിന്റിങ്‌ ആൻഡ്‌ സ്‌കൾപ്ച്ചർ), നാലാം വർഷ ബി.എഫ്.എ. പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ബി.എഫ്.എ. പരീക്ഷയുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും, എം.എഫ്.എ. പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 20.

മാറ്റിവെച്ച പരീക്ഷകൾ 26 മുതൽ

18 മുതൽ 22 വരെ നടത്താനിരുന്നതും മാറ്റിവച്ചതുമായ പരീക്ഷകൾ 26 മുതൽ നടക്കും.

പുതുക്കിയ ടൈംടേബിൾ

വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം മേയിൽ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റർ എം.എസ്‌സി. കംപ്യൂട്ടർ സയൻസ് പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ.

20, 21, 22 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. - സി.ആർ. ബി.കോം. കൊമേഴ്‌സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം 27, 28, 29 തീയതികളിൽ നടത്തും.

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബി.ടെക്.(2013 സ്‌കീം) പ്രാക്ടിക്കൽ പരീക്ഷകൾ ഇലക്ട്രിക്കൽ ആൻഡ്‌ ഇലക്‌ട്രോണിക്‌സ് എൻജിനീയറിങ് ബ്രാഞ്ചിന്റെ 13607 - മൈക്രോേപ്രാസസർ ലാബ്, 13608- സോഫ്റ്റ്‌വേർ ലാബ്, 13609 - സിസ്റ്റംസ് ആൻഡ്‌ കൺട്രോൾ ലാബ് എന്നീ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം ഒക്‌ടോബർ 27, 26, 25 തീയതികളിൽ കൊല്ലം ടി.കെ.എം. കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വച്ചും, മെക്കാനിക്കൽ സ്ട്രീം - ഓട്ടോമൊബൈൽ എൻജിനീയറിങ് ബ്രാഞ്ചിന്റെ 13608 - ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് ലാബിന്റെ പ്രാക്ടിക്കൽ പരീക്ഷ ഒക്‌ടോബർ 25ന് പാപ്പനംകോട് എസ്.സി.ടി. കോളേജ് ഓഫ് എൻജിനീയറിങ്ങിലും നടത്തും.

നാലാം സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം. ഡിഗ്രി സ്‌പെഷ്യൽ പരീക്ഷ നവംബർ ഒന്നുമുതൽ തുടങ്ങും.

വൈവാ വോസി

ഒക്‌ടോബർ 23ന് കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളേജ് ഓഫ് ആർട്‌സ് ആൻഡ്‌ സയൻസിൽ നടത്താൻ തീരുമാനിച്ചിരുന്ന നാലാം സെമസ്റ്റർ ബാച്ചിലർ ഓഫ് സോഷ്യൽവർക്ക്(ബി.എസ്.ഡബ്ല്യു.- 315) പ്രോഗ്രാമിന്റെ വൈവാവോസി പരീക്ഷ ഒക്‌ടോബർ 25ലെ ബാച്ചിനൊപ്പം നടത്തും.

പരീക്ഷാഫീസ്

ഡിസംബറിൽ നടത്തുന്ന അഞ്ചാം സെമസ്റ്റർ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ്‌ ലിറ്ററേച്ചർ (റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017 - 2018 അഡ്മിഷൻ) ഡിഗ്രി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് പിഴകൂടാതെ 30 വരെയും 150 രൂപ പിഴയോടെ നവംബർ മൂന്നുവരെയും 400 രൂപ പിഴയോടെ നവംബർ ആറുവെരയും അപേക്ഷിക്കാം.

ഡിസംബർ ഒന്നിന് തുടങ്ങുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി.കോം. ഡിഗ്രി (റെഗുലർ 2019 അഡ്മിഷൻ, സപ്ലിമെന്ററി 2018 & 2017 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 29 വരെയും 150 രൂപ പിഴയോടെ നവംബർ രണ്ടുവരെയും 400 രൂപ പിഴയോടെ അഞ്ചുവരെയും ഓൺലൈനായി അപേക്ഷിക്കാം.

ഡിസംബർ ഒന്നിന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ., ബി.എസ്‌സി., ബി.കോം., ബി.പി.എ., ബി.വോക്., ബി.ബി.എ., ബി.സി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യു. സി.ബി.സി.എസ്.എസ്. (റെഗുലർ - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2017 - 2018 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 29 വരെയും 150 രൂപ പിഴയോടെ നവംബർ രണ്ടുവരെയും 400 രൂപ പിഴയോടെ അഞ്ചുവരെയും ഓൺലൈനായി അപേക്ഷിക്കാം. ്.

മെറിറ്റ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

കേരള സർവകലാശാലയുടെ 2020-21 വർഷത്തെ സർവകലാശാലാ മെറിറ്റ് സ്‌കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ ഡിപ്പാർട്ട്‌മെന്റുകൾ, അഫിലിയേറ്റഡ് കോളേജുകൾ (ഓട്ടോണമസ് കോളേജുകൾ ഒഴികെ) കാര്യവട്ടം യൂണിവേഴ്‌സിറ്റി എൻജിനീയറിങ് കോളേജ് എന്നിവിടങ്ങളിൽ 2020-21 വർഷം വിവിധ ബിരുദ/ബിരുദാനന്തരബിരുദ കോഴ്‌സുകൾക്കും (ബി.എ./ബി.എസ്‌സി./ബി.കോം./ബി.ബി.എ./ബി.ടെക്./എൽഎൽ.ബി./എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യു./എം.സി.ജെ./എം.ബി.എ./എം.എഡ്./എൽഎൽ.എം./എം.എ. ജർമൻ/എം.എ. റഷ്യൻ/എം.ടെക്.) പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കോളേജ്/ഡിപ്പാർട്ട്‌മെന്റ് മേധാവി വഴി നിശ്ചിത ഫോമിലുള്ള അപേക്ഷയും യോഗ്യതാപരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ലഭിക്കേണ്ട അവസാന തീയതി നവംബർ 30. വിശദവിവരങ്ങൾ സർവകലാശാലയുടെ വെബ്‌സൈറ്റിൽ.