ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലെയും യു.ഐ.ടി.കളിലെയും ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷിക്കുന്നതിനും പ്രൊഫൈലിൽ വേണ്ട മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള അവസാന തീയതി 26 വൈകീട്ട് 5 വരെ നീട്ടി. കമ്യൂണിറ്റി ക്വാട്ട പ്രവേശനത്തിന് ആഗ്രഹിക്കുന്ന വിദ്യാർഥികൾ 26-നു മുൻപ് അവരുടെ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുള്ള കമ്യൂണിറ്റി ക്വാട്ട ലിങ്ക് വഴി അപേക്ഷിക്കണം. സപ്ലിമെന്ററി അലോട്ട്‌മെന്റ് 27-ന് പ്രസിദ്ധീകരിക്കും.

ബി.എഡ്. പ്രവേശനം: 26, 27 തീയതികളിൽ

സർക്കാർ, എയ്ഡഡ്, സ്വാശ്രയ, കെ.യു.സി.ടി.ഇ. കോളേജുകളിലെ ഒന്നാം വർഷ ബി.എഡ്. കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറൽ/മറ്റ് സംവരണ വിഭാഗക്കാർക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് ഓഡിറ്റോറിയത്തിൽ നടത്തും.

ബി.എഡ്. ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, ജ്യോഗ്രഫി, നാച്ചുറൽ സയൻസ്, മാത്തമാറ്റിക്‌സ്, കോമേഴ്‌സ് എന്നിവ 26-നു നടത്തും. ബി.എഡ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, അറബിക്, സംസ്‌കൃതം എന്നിവ 27-നു നടത്തും. 27-ന് സ്‌പോർട്‌സ് ക്വാട്ട പ്രവേശനം, സ്‌പോർട്‌സ് കൗൺസിൽ പട്ടികപ്രകാരം സർവകലാശാല നടത്തും.

രാവിലെ 8 മുതൽ 10 വരെ സ്‌പോട്ട് അഡ്മിഷനായുള്ള രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും. 10-ന് ശേഷം വരുന്നവരെ പരിഗണിക്കില്ല. വിശദവിവരങ്ങൾ http://admissions.keralauniversity.ac.in എന്ന അഡ്മിഷൻ വെബ്‌സൈറ്റിൽ ലഭിക്കും.

സ്‌പെഷ്യൽ പരീക്ഷാ ടൈംടേബിൾ

പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ.എൽഎൽ.ബി./ബി.കോം.എൽഎൽ.ബി./ബി.ബി.എ.എൽഎൽ.ബി. ഏഴാം സെമസ്റ്റർ ഏപ്രിൽ 2021 പരീക്ഷയുടെ സ്‌പെഷ്യൽ പരീക്ഷ ഡിസംബർ 2 മുതൽ ആരംഭിക്കും.

സ്‌പോട്ട് അഡ്മിഷൻ

പഠനഗവേഷണവകുപ്പുകളിൽ എം.എ. തമിഴ്, സംസ്‌കൃതം, ഇസ്‌ലാമിക് ഹിസ്റ്ററി, വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് എന്നീ പ്രോഗ്രാമുകൾക്ക് ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ 26-ന് രാവിലെ 10-ന് അസൽ സർട്ടിഫിക്കറ്റുകളുമായി വകുപ്പിൽ നേരിട്ട് ഹാജരാകണം.