ജനുവരിയിൽ ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.ബി.എ. മേഴ്‌സിചാൻസ്(2014 സ്‌കീം - 2014 അഡ്മിഷൻ മാത്രം), സപ്ലിമെന്ററി(2014 സ്‌കീം - 2016 ആൻഡ് 2017 അഡ്മിഷൻ), റെഗുലർ ആൻഡ് സപ്ലിമെന്ററി(2018 സ്‌കീം) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ നാലും ആറും സെമസ്റ്റർ ബി.എസ്‌സി. കംപ്യൂട്ടർ സയൻസ്(ഹിയറിങ് ഇംപയേർഡ്) ഡിഗ്രി പരീക്ഷകളുടെ പ്രായോഗിക പരീക്ഷകൾ ഫെബ്രുവരി ഒന്നു മുതൽ 10 വരെ അതത് കോളേജുകളിൽ നടത്തും.
മാർച്ചിൽ നടത്തുന്ന പിഎച്ച്.ഡി. കോഴ്‌സ്‌വർക്ക് പരീക്ഷയുടെ (ഡിസംബർ 2020 സെഷൻ) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാകേന്ദ്രം
ഫെബ്രുവരി രണ്ടു മുതൽ നടത്തുന്ന എം.എ./എം.എസ്‌സി./എം.കോം. (പ്രീവിയസ് ആൻഡ് ഫൈനൽ, വിദൂരവിദ്യാഭ്യാസം) സപ്ലിമെന്ററി -മേഴ്‌സി ചാൻസ് ഡിഗ്രി പരീക്ഷകൾക്ക് തിരുവനന്തപുരം ജില്ലയിൽ നാഷണൽ കോളേജ്, അമ്പലത്തറ, കൊല്ലം ജില്ലയിൽ ഡി.ബി. കോളേജ്, ശാസ്താംകോട്ട, ആലപ്പുഴ ജില്ലയിൽ എസ്.എൻ. കോളേജ്, ചേർത്തല എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. പരീക്ഷാർത്ഥികൾ അതതു പരീക്ഷാകേന്ദ്രങ്ങളിൽനിന്ന് ഹാൾടിക്കറ്റുകൾ കൈപ്പറ്റേണ്ടതാണ്.
പരീക്ഷാഫലം
ഏപ്രിലിൽ നടന്ന രണ്ടാം സെമസ്റ്റർ എം.ബി.എ. 2014 സ്കീം (സപ്ലിമെന്ററി -ഫുൾടൈം/ഈവനിങ് റെഗുലർ/യു.ഐ.എം./ട്രാവൽ ആൻഡ് ടൂറിസം) 2018 സ്‌കീം (ഫുൾടൈം/റെഗുലർ ഈവനിങ്/യു.ഐ.എം./ട്രാവൽ ആൻഡ് ടൂറിസം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം.
2019 ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്‌സി. മൈക്രോബയോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഫെബ്രുവരി ഒന്നു വരെ അപേക്ഷിക്കാം.