ഫെബ്രുവരി 25-ന് നടത്താനിരുന്ന എം.എ./എം.എസ് സി./എം.കോം. നാലാം സെമസ്റ്റർ പ്രത്യേക പരീക്ഷകൾ മാറ്റിവെച്ചു.
പരീക്ഷാ തീയതി
ഫെബ്രുവരി 25ന് നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.ആർക്ക്. സപ്ലിമെന്ററി (2013 സ്‌കീം) സസ്റ്റെയിനബിൾ ഡെവലപ്‌മെന്റ് പരീക്ഷ മാർച്ച് 24ലേക്കും 24ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.ആർക്ക്. സപ്ലിമെന്ററി (2013 സ്‌കീം) ലാൻഡ്‌സ്‌കേപ് ആർക്കിടെക്ചർ പരീക്ഷ മാർച്ച് 25ലേക്കും മൂന്നാം സെമസ്റ്റർ ബി.ആർക്ക്. സപ്ലിമെന്ററി (2008 സ്‌കീം) സ്ട്രക്ചറൽ മെക്കാനിക്‌സ് - രണ്ട് പരീക്ഷ മാർച്ച് 15 ലേക്കും മാറ്റി.
വിദൂരവിദ്യാഭ്യാസകേന്ദ്രം വഴി 24-ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എ./എം.എസ് സി./എം.കോം. (എസ്.ഡി.ഇ. - 2018 അഡ്മിഷൻ റെഗുലർ ആൻഡ് 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷ മാർച്ച് 9ലേക്ക് മാറ്റി. സപ്ലിമെന്ററി, മേഴ്‌സിചാൻസ് പരീക്ഷകൾ മാറ്റമില്ലാതെ നടക്കും.
ടൈംടേബിൾ
കേരള സർവകലാശാല നടത്തുന്ന ബി.എ./ബി.എസ് സി. ആന്വൽ പാർട്ട് ഒന്ന്, പാർട്ട് രണ്ട് (കമ്പൈൻഡ് സെഷൻസ് ഏപ്രിൽ 2020 ആൻഡ് സെപ്റ്റംബർ 2020) പരീക്ഷകൾ മാർച്ച് 2 മുതൽ ആരംഭിക്കും.
മറ്റു ജില്ലകളിൽ പരീക്ഷാകേന്ദ്രം ഇല്ല
കേരള സർവകലാശാല മുൻപ് നടത്തിയ പരീക്ഷകൾക്ക് (സി.ബി.സി.എസ്./സി.ആർ.) അനുവദിച്ചിരുന്ന സബ്‌സെന്ററുകൾ, മറ്റു ജില്ലാകേന്ദ്രങ്ങൾ ഇവ തുടർന്നുനടത്തുന്ന പരീക്ഷകൾക്ക് അനുവദിക്കില്ല.
സി.ഇ. മാർക്ക് അപ്‌ലോഡ് ചെയ്യാം
കേരള സർവകലാശാല നടത്തുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം ബി.എ./ബി.എസ് സി./ബി.കോം. ഡിഗ്രി പരീക്ഷകളുടെ ഫെബ്രുവരി 2021 (2018 അഡ്മിഷൻ റെഗുലർ, 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ സി.ഇ. മാർക്ക് മാർച്ച് 23-വരെ കോളേജുകളിൽനിന്ന് അപ്‌ലോഡ് ചെയ്യാം.
മെരിറ്റ് സ്‌കോളർഷിപ്പ്: അപേക്ഷ ക്ഷണിച്ചു
2019-20 വർഷത്തെ യൂണിവേഴ്‌സിറ്റി മെരിറ്റ് സ്‌കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലും അഫിലിയേറ്റഡ് കോളേജുകളിലും (ഓട്ടോണമസ് കോളേജുകൾ ഒഴികെ), യൂണിവേഴ്‌സിറ്റി എൻജിനീയറിങ് കോളേജ്, കാര്യവട്ടം 2019 - 2020 വർഷം വിവിധ ബിരുദ ബിരുദാനന്തരബിരുദ കോഴ്‌സുകൾക്കും (ബി.എ./ബി.എസ് സി./ബി.കോം./ബി.ബി.എ./ബി.സി.എ./ബി.എഡ്./ബി.ടെക്./എൽഎൽ.ബി./എം.എ./എം.എസ് സി./എം.കോം./എം.എസ്.ഡബ്ല്യു./എം.സി.ജെ./എം.ബി.എ./എം.എഡ്./എൽ എൽ.എം./എം.എ.-ജർമൻ/എം.എ.-റഷ്യൻ/എം.ടെക്.) പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കോളേജ്/ഡിപ്പാർട്ട്‌മെന്റ് മേധാവി വഴി നിശ്ചിത ഫോമിലുള്ള അപേക്ഷയും യോഗ്യതാ പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ലഭിക്കേണ്ട അവസാന തീയതി മാർച്ച് 31.
പരീക്ഷാ ഫീസ്
മാർച്ച് 30-ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. കരിയർ റിലേറ്റഡ് ബി.എ./ബി.എസ് സി./ബി.കോം./ബി.പി.എ./ബി.ബി.എ./ബി.സി.എ./ബി.എം.എസ്./ബി.എസ്.ഡബ്ല്യു./ബി.വോക്. 2018 അഡ്മിഷൻ-റെഗുലർ, 2015 മുതൽ 2017 വരെ അഡ്മിഷൻ - സപ്ലിമെന്ററി പരീക്ഷകൾക്ക് ഓൺലൈനായി 23 മുതൽ രജിസ്റ്റർ ചെയ്യാം. പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് 2 വരെയും 150 രൂപ പിഴയോടെ 5 വരെയും 400 രൂപ പിഴയോടെ 8 വരെയും ഫീസടയ്ക്കാം.
കേരള സർവകലാശാല മാർച്ച് 30ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ./ബി.എസ് സി./ബി.കോം. ഡിഗ്രി (റെഗുലർ 2018 അഡ്മിഷൻ, സപ്ലിമെന്ററി 2015, 2016, 2017 അഡ്മിഷൻ) മാർച്ച് 2021 പരീക്ഷകൾക്ക് പിഴകൂടാതെ മാർച്ച് 2 വരെയും 150 രൂപ പിഴയോടെ മാർച്ച് 5 വരെയും 400 രൂപ പിഴയോടെ മാർച്ച് 8 വരെയും ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷാഫലം
കേരള സർവകലാശാല 2019 ജൂലായിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.കോം. (2005 സ്‌കീം), എം.എ. ഇക്കണോമിക്‌സ് (2013, 2005 സ്‌കീം), പബ്ലിക് അഡ്മിനിസ്‌ട്രേഷൻ (2001 സ്‌കീം), എം.എസ് സി. സുവോളജി (2013 സ്‌കീം) മേഴ്‌സിചാൻസ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.