കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ്/ സ്വാശ്രയ/ഐ.എച്ച്.ആർ.ഡി. കോളേജുകൾ, യു.ഐ.ടി.കൾ എന്നിവിടങ്ങളിൽ ഒന്നാംവർഷ ബിരുദ കോഴ്‌സുകളിലെ ഒഴിവുള്ള എസ്.സി./എസ്.ടി./ജനറൽ/മറ്റു സംവരണ സീറ്റുകളിലേക്ക് മേഖലാതലത്തിൽ സ്പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ അവരുടെ പ്രൊഫൈലിൽനിന്ന് ഓൺലൈനായി ഓപ്ഷനുകൾ സമർപ്പിക്കണം. 29-വരെ ഓപ്ഷനുകൾ സമർപ്പിക്കാം. കേന്ദ്രീകൃത അലോട്ട്‌മെന്റിനായി സമർപ്പിച്ച ഓപ്ഷനുകൾ സ്പോട്ട് അലോട്ട്‌മെന്റിനായി പരിഗണിക്കില്ല. സ്പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കുന്നതിന് പുതിയതായി ഓപ്ഷൻ നൽകണം. മുൻപ് നൽകിയ അതേ ഓപ്ഷനുകൾ തന്നെ വീണ്ടും നൽകാം. പുതിയതായി ഓപ്ഷൻ സമർപ്പിക്കാത്തവരെ സ്‌പോട്ട് അലോട്ട്‌മെന്റിൽ പരിഗണിക്കില്ല.
സ്പോട്ട് അഡ്മിഷൻ
കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഒന്നാം വർഷ ബി.ടെക്. കോഴ്‌സുകളിലെ (ഇ.സി., സി.എസ്., ഐ.ടി.) ഒഴിവുള്ള എൻ.ആർ.ഐ. സീറ്റുകളിലേക്കുള്ള അഡ്മിഷൻ 31 വരെ കോളേജ് ഓഫീസിൽ നടത്തും. വിവരങ്ങൾക്ക്: 9037119776, 9846332974.
കേരള സർവകലാശാല ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ് വകുപ്പിൽ എം.ടെക്. ടെക്‌നോളജി മാനേജ്‌മെന്റ് (2020-22) ഒഴിവുള്ള സീറ്റുകൾക്കായുള്ള (ജനറൽ- 7, എസ്.സി./എസ്.ടി.-3) സ്‌പോട്ട് അഡ്മിഷൻ 29-ന് രാവിലെ 11-ന് കാര്യവട്ടം കേരള സർവകലാശാല ഫ്യൂച്ചേഴ്‌സ് സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റിൽ നടത്തും. താൽപ്പര്യമുള്ളവർ രേഖകളും ആവശ്യമായ ഫീസും സഹിതം ഡിപ്പാർട്ട്‌മെന്റ് ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക്: 0471 2305321, 9249438722, 9446403562.