കോവിഡ് വ്യാപനം കണക്കിലെടുത്ത് സർവകലാശാലയുടെ പാളയം കാമ്പസിൽ പ്രവർത്തിക്കുന്ന അപേക്ഷാഫോം വിൽപന കേന്ദ്രം 26 മുതൽ പ്രവർത്തിക്കുന്നതല്ല. എല്ലാ അപേക്ഷാ ഫോമുകളും സർവകലാശാല വെബ്‌സൈറ്റിൽ (www.keralauniversity.ac.in) ലഭിക്കും. ഇത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. ഫീസിനൊപ്പം അപേക്ഷാ ഫോമിന്റെ വിലകൂടി നൽകണം. ഫീസ് അടയ്ക്കാൻ https://pay.keralauniversity.ac.in/ എന്ന ഓൺലൈൻ സംവിധാനം ഉപയോഗിക്കാം.

പരീക്ഷാഫീസ്

ആറാം സെമസ്റ്റർ ബി.എ./ബി.എസ്‌സി./ബി.കോം. - ഫസ്റ്റ് ഡിഗ്രി പ്രോഗ്രാം - സി.ബി.സി.എസ്.എസ്. - (2010, 2011 & 2012 അഡ്മിഷൻ) ഏപ്രിൽ 2021 പരീക്ഷയ്ക്കുള്ള മേഴ്‌സി ചാൻസിന് പിഴകൂടാതെ 28 വരെയും, 150 രൂപ പിഴയോടെ മേയ് മൂന്നുവരേയും 400 രൂപ പിഴയോടെ മേയ് അഞ്ചുവരേയും ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാഫീസിനു പുറമേ മേഴ്‌സിചാൻസ് ഫീസ് കൂടി ഒടുക്കണം.

യൂണിവേഴ്‌സിറ്റി സ്റ്റേഡിയം തുറക്കില്ല

കോവിഡ്-19 ന്റെ രൂക്ഷവ്യാപനം കണക്കിലെടുത്ത് കേരള സർവകലാശാലയുടെ പി.എം.ജി. യിൽ പ്രവർത്തിക്കുന്ന യൂണിവേഴ്‌സിറ്റി സ്റ്റേഡിയം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊതുജനങ്ങൾക്കായി തുറന്നു നൽകുന്നതല്ല.