മൂന്നാം സെമസ്റ്റർ എം.എസ്‌സി. കെമിസ്ട്രി, എം.എസ്‌സി. അനലിറ്റിക്കൽ/അപ്ലൈഡ്/പോളിമർ കെമിസ്ട്രി, എം.എസ്‌സി. മാത്തമാറ്റിക്‌സ്, ബോട്ടണി എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ഒക്‌ടോബർ 4 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ ബി.പി.എ. (വോക്കൽ, വയലിൻ, ഡാൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ 27 മുതൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ.

നാലാം സെമസ്റ്റർ ബി.എസ്‌സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) പരീക്ഷയുടെ കോംപ്ലിമെന്ററി കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷ 24 മുതലും ബി.എസ്‌സി. ബയോടെക്‌നോളജി (മൾട്ടിമേജർ - 350) കെമിസ്ട്രി പ്രാക്ടിക്കൽ പരീക്ഷകൾ ഒക്‌ടോബർ 5 മുതലും.

പരീക്ഷാത്തീയതി

രണ്ട്, നാല് സെമസ്റ്റർ (2011-12 അഡ്മിഷന് മുൻപുള്ള പഞ്ചവത്സര ഫൈനൽ മേഴ്‌സിചാൻസ്/സപ്ലിമെന്ററി) എൽഎൽ.ബി. പരീക്ഷകൾ യഥാക്രമം ഒക്‌ടോബർ 6, 20 തീയതികളിൽ ആരംഭിക്കും. ഗവ.ലോ കോളേജ് മാത്രമാണ് പരീക്ഷാകേന്ദ്രം.

പരീക്ഷാഫീസ്

കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ 2018 സ്‌കീം വിദ്യാർഥികളുടെ ഒക്‌ടോബർ 27-ന് ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റർ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി ബി.ടെക്. ഡിഗ്രി പരീക്ഷകൾക്ക് പിഴകൂടാതെ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.