കേരള സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ ബിരുദാനന്തര ബിരുദ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്‌മെന്റിനായി ഓൺലൈൻ അപേക്ഷ പൂർത്തിയാക്കിയവർക്ക് വീണ്ടും ലോഗിൻ ചെയ്ത ശേഷം പ്രൊഫൈലിലെ കമ്യൂണിറ്റി ക്വാട്ട ലിങ്ക് ഉപയോഗിച്ച് താല്പര്യമുള്ള വിഷയങ്ങൾ/കോളേജുകൾ പ്രത്യേക ഓപ്ഷനായി നൽകാം. വിദ്യാർഥിയുടെ കമ്യൂണിറ്റി അടിസ്ഥാനമാക്കി അവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന കോളേജുകൾ മാത്രമേ ഇവിടെ ഓപ്ഷനായി കാണിക്കുകയുള്ളൂ. ഓപ്ഷനുകൾ നൽകിയതിന് ശേഷം സേവ് ചെയ്ത് അതിന്റെ പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കുക. പ്രിന്റൗട്ടിന്റെ പകർപ്പ് കോളേജിലേക്കോ സർവകലാശാലയിലേക്കോ അയക്കരുത്. ഇത് അഡ്മിഷൻ സമയത്ത് കോളേജിൽ ഹാജരാക്കണം.

പരീക്ഷാഫലം

ജനുവരിയിൽ നടത്തിയ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ഗ്രൂപ്പ് 2 മൂന്നാം സെമസ്റ്റർ ബി.എസ്‌സി. ഫിസിക്‌സ് ആൻഡ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (328) പ്രോഗ്രാമിന്റെ (2019 അഡ്മിഷൻ - റെഗുലർ, 2018 അഡ്മിഷൻ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2017, 2016 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്‌സിചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

എട്ടാം സെമസ്റ്റർ ബി.ടെക്. സപ്ലിമെന്ററി ഡിസംബർ 2020 (2008 & 2013 സ്‌കീം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ 30 വരെ അപേക്ഷിക്കാം.

ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് ഡിഗ്രി കോഴ്‌സിന്റെ (340), ബി.എസ്‌സി. ബയോകെമിസ്ട്രി ആൻഡ്‌ ഇൻഡസ്ട്രിയൽ മൈക്രോബയോളജി, ബി.എസ്‌സി. ബോട്ടണി ആൻഡ്‌ ബയോടെക്‌നോളജി & ബി.എസ്‌സി. ബയോടെക്‌നോളജി - മൾട്ടിമേജർ 2 (യ) (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്, 2017, 2016, 2015 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്‌സിചാൻസ്) എന്നീ ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 30 വരെ അപേക്ഷിക്കാം.

ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ ബി.കോം. കൊമേഴ്‌സ് ആൻഡ് ടാക്‌സ് പ്രൊസീജിയർ ആൻഡ്‌ പ്രാക്ടീസ് (337) (2019 അഡ്മിഷൻ റെഗുലർ, 2018 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017, 2016, 2015 അഡ്മിഷൻ സപ്ലിമെന്ററി, 2013 അഡ്മിഷൻ മേഴ്‌സിചാൻസ്) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 30 വരെ ഓൺലൈനായി അപേക്ഷിക്കാം.

പുതുക്കിയ പരീക്ഷാത്തീയതി

നവംബർ 23 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ന്യൂ ജനറേഷൻ കോഴ്‌സ്) പരീക്ഷകൾ ഡിസംബർ 1 മുതൽ പുനഃക്രമീകരിച്ചു.

പ്രാക്ടിക്കൽ - പുതുക്കിയ പരീക്ഷാത്തീയതി

മേയിൽ നടത്തിയ സി.ബി.സി.എസ്.എസ്. സി.ആർ. നാലാം സെമസ്റ്റർ ബി.എസ്‌സി. കംപ്യൂട്ടർ സയൻസ് ഡിഗ്രി കോഴ്‌സിന്റെ നവംബർ 15, 16 തീയതികളിൽ നടത്തേണ്ടിയിരുന്ന പ്രാക്ടിക്കൽ പരീക്ഷ നവംബർ 23, 24 തീയതികളിൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.

ബി.ടെക്. മേഴ്‌സിചാൻസ് - വിജ്ഞാപനം പ്രസിദ്ധീകരിച്ചു

മൂന്നാം സെമസ്റ്റർ ബി.ടെക്., മേയ് 2021 (2008 സ്‌കീം) 2008, 2009 അഡ്മിഷൻ വിദ്യാർഥികളുടെ ഫൈനൽ മേഴ്‌സിചാൻസ് പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ശ്രീകാര്യം ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ എം.എസ്.ഡബ്ല്യു., എം.എസ്.ഡബ്ല്യു. (ഡി.എം.) & എം.എ.എച്ച്.ആർ.എം. കോഴ്‌സുകളിലേക്കും കൊട്ടിയം ഡോൺ ബോസ്‌കോ കോളേജ്, തിരുവനന്തപുരം വിഗ്യാൻ കോളേജ് ഓഫ് അപ്ലൈഡ് സയൻസസ് എന്നീ കോളേജുകളിലെ എം.എസ്.ഡബ്ല്യു. കോഴ്‌സിലേക്കും 2021-22 അധ്യയന വർഷത്തേക്കുള്ള അഡ്മിഷനായി പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികളുടെ റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

പുതിയ കോഴ്‌സുകൾ

അഫിലിയേറ്റ് ചെയ്തിട്ടുള്ള 21 കോളേജുകളിൽ 2021-22 അധ്യയന വർഷം പുതിയ ഓരോ കോഴ്‌സുകൾ ആരംഭിക്കുന്നതിന് സർവകലാശാല അംഗീകാരം നൽകി. പുതുതായി ആരംഭിക്കുന്ന എം.ടി.ടി.എം. ഒഴികെയുള്ള കോഴ്‌സുകൾക്ക് ഓൺലൈനായി അഡ്മിഷൻ പോർട്ടൽ വഴി അപേക്ഷിക്കാൻ വിദ്യാർഥികൾക്ക് നവംബർ 24 മുതൽ 26 വരെ അവസരം ഉണ്ടാകും. എം.ടി.ടി.എം. കോഴ്‌സിന് കോളേജ് തലത്തിൽ നേരിട്ടുള്ള പ്രവേശനം ആയിരിക്കും. വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ ലഭിക്കും.