ജൂലായ് 26ന് ആരംഭിക്കുന്ന ഒന്നാംവർഷ എം.എ. മലയാളം പ്രൈവറ്റ് രജിസ്‌ട്രേഷൻ (2016 അഡ്മിഷൻ - ആന്വൽ സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പരീക്ഷാകേന്ദ്രങ്ങൾക്കു മാറ്റമില്ല. വിവരങ്ങൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ/പ്രോജക്ട് വൈവ

മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. കെമിസ്ട്രി ആൻഡ്‌ ഇൻഡസ്ട്രിയൽ കെമിസ്ട്രി പ്രോഗ്രാമിന്റെ ജൂലായ് 21ന് നങ്ങ്യാർകുളങ്ങര ടി.കെ.എം.എം.കോളേജിൽ നടത്താനിരുന്ന പ്രാക്ടിക്കൽ ആൻഡ്‌ പ്രോജക്ട് വൈവ 23ലേക്കു മാറ്റി.

മാർച്ചിൽ നടത്തിയ ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്‌സി. എൻവയോൺമെന്റൽ സയൻസ് ആൻഡ്‌ എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ് പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ പരീക്ഷയും പ്രോജക്ട് വൈവയും ജൂലായ്‌ 23, 26 തീയതികളിൽ ബന്ധപ്പെട്ട പരീക്ഷാകേന്ദ്രത്തിൽ നടത്തും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫീസ്

ഓഗസ്റ്റിൽ നടത്തുന്ന ബി.എസ്‌സി.(സപ്ലിമെന്ററി), ബി.എ., ബി.എ. അഫ്‌സൽ ഉൽ-ഉലമ, ബി.കോം. ആന്വൽ സ്‌കീം പ്രൈവറ്റ് സ്റ്റഡി ഒന്നും രണ്ടും വർഷ റെഗുലർ, ഇംപ്രൂവ്‌മെന്റ് ആൻഡ്‌ സപ്ലിമെന്ററി പരീക്ഷയുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ ഓഗസ്റ്റ് രണ്ടുവരെയും 150 രൂപ പിഴയോടെ ഓഗസ്റ്റ് അഞ്ചു വരെയും 400 രൂപ പിഴയോടെ ഓഗസ്റ്റ് ഒമ്പതു വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.