നാലാം സെമസ്റ്റർ ബി.കോം. (സി.ബി.സി.എസ്.എസ്.-റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ 24-ന് നടത്താനിരുന്ന സൂക്ഷ്മപരിശോധന 26-ലേക്കു മാറ്റി.

പരീക്ഷാഫീസ്

കരിയർ റിലേറ്റഡ് ബി.എ./ബി.എസ്‌സി./ബി.കോം./ബി.പി.എ./ബി.ബി.എ./ബി.സി.എ./ബി.എസ്.ഡബ്ല്യു. എന്നീ സി.ബി.സി.എസ്.എസ്. (സി.ആർ.) കോഴ്‌സുകളുടെ മേഴ്‌സിചാൻസ് പരീക്ഷകൾക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 28 വരെ രജിസ്റ്റർ ചെയ്യാം. മേഴ്‌സിചാൻസ് ഫീസ് അടയ്ക്കണം. ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും.

ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം. സ്‌പെഷ്യൽ പരീക്ഷയിൽ വിജയിക്കാത്തവർക്ക് മേയിൽ നടക്കുന്ന പരീക്ഷയ്ക്ക് പിഴകൂടാതെ മേയ് 1 വരെ അപേക്ഷിക്കാം. ഓൺലൈൻ രജിസ്‌ട്രേഷനുണ്ടാകില്ല.

ഹിയറിങ് മാറ്റി

പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് 23-ന് സെനറ്റ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഹിയറിങ്, കോവിഡ് വ്യാപനം കാരണം മാറ്റിവച്ചു.