ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്നവസാനിക്കും

കേരള സർവകലാശാലയുടെ ഒന്നാംവർഷ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്‌ടോബർ 22-ന് അവസാനിക്കും. പ്രവേശന നടപടികളിൽ പങ്കെടുക്കാൻ താത്‌പര്യമുള്ള വിവിധ വിഭാഗത്തിൽപ്പെട്ട എല്ലാ വിദ്യാർഥികളും ഒക്‌ടോബർ 22-നു തന്നെ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം.

പരീക്ഷാഫലം

ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും വർഷ എം.എ.സോഷ്യോളജി (വിദൂര വിദ്യാഭ്യാസം) സപ്ലിമെന്ററി, മേഴ്‌സി ചാൻസ് (1984 അഡ്മിഷൻ) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ എം.എസ്‌സി. മാത്തമാറ്റിക്സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് നവംബർ 1 വരെ അപേക്ഷിക്കാം.

സ്പെഷ്യൽ പരീക്ഷ

ഏപ്രിലിൽ നടത്തിയ പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽഎൽ.ബി./ബി.കോം.എൽഎൽ.ബി./ബി.ബി.എ.എൽഎൽ.ബി. പരീക്ഷകൾക്ക് കോവിഡ് പശ്ചാത്തലത്തിൽ എഴുതാൻ സാധിക്കാത്തവർക്കുള്ള പ്രത്യേക പരീക്ഷ ഒക്‌ടോബർ 26 മുതൽ നടത്തും.

പരീക്ഷാ ഫീസ്

നവംബറിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം./എം.പി.എ./എം.എം.സി.ജെ. (റെഗുലർ, സപ്ലിമെന്ററി, മേഴ്‌സിചാൻസ്) പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ ഒക്‌ടോബർ 26 വരെ അപേക്ഷിക്കാം.