സെപ്റ്റംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.ബി.എൽ. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 29 വരെ അപേക്ഷിക്കാം.

പുതുക്കിയ പരീക്ഷാത്തീയതി

നവംബർ 15, 16 തീയതികളിൽ നടത്താനിരുന്നതും മാറ്റിവെച്ചതുമായ പരീക്ഷകൾ പുനഃക്രമീകരിച്ചു.

മാർക്ക്‌ലിസ്റ്റ് കൈപ്പറ്റാം

കേരള സർവകലാശാല വിദൂരവിദ്യാഭ്യാസപഠനകേന്ദ്രം ഫെബ്രുവരിയിൽ നടത്തിയ എം.എ.ഇംഗ്ലീഷ് (പ്രീവിയസ് ആൻഡ്‌ ഫൈനൽ) ആന്വൽ സ്കീം സപ്ലിമെന്ററി പരീക്ഷയുടെ മാർക്ക്‌ലിസ്റ്റുകൾ സെക്ഷനിൽനിന്നു കൈപ്പറ്റേണ്ടതാണ്.

പരീക്ഷാഫീസ്

ഡിസംബർ 17-ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ (ത്രിവത്സരം), പത്താം സെമസ്റ്റർ (പഞ്ചവത്സരം) (2011-12 അഡ്മിഷന് മുൻപുള്ളത്) (ഫൈനൽ മേഴ്‌സി ആൻഡ് സപ്ലിമെന്ററി) എൽഎൽ.ബി. പരീക്ഷകൾക്ക് പിഴകൂടാതെ 24 വരെയും 150 രൂപ പിഴയോടെ 27 വരെയും 400 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം. ഗവ. ലോ കോളേജ് മാത്രമാണ് പരീക്ഷാകേന്ദ്രം.

എം.ബി.എ. സ്പോട്ട് അഡ്മിഷൻ

യൂണിവേഴ്‌സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 22 മുതൽ നടക്കും. ഒഴിവുകളും ബന്ധപ്പെടാനുള്ള നമ്പറും: ഐ.സി.എം., പൂജപ്പുര - 1 (എസ്.സി.) (9400333004), യു.ഐ.എം., വർക്കല - 5 (9446476187), യു.ഐ.എം., കുണ്ടറ - 22 (9747097793), യു.ഐ.എം., പുനലൂർ - 21 (8943298156), യു.ഐ.എം., അടൂർ - 41 (9400300217), യു.ഐ.എം., ആലപ്പുഴ - 29 (9447252591).