തിരുവനന്തപുരം: കേരള സർവകലാശാല 2020 ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ എം.കോം. (റെഗുലർ, സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ നാല്.

പരീക്ഷാഫീസ്

തിരുവനന്തപുരം: കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് 2013 സ്‌കീമിലെ 2016 അഡ്മിഷൻ വിദ്യാർഥികൾക്ക് ഏഴാം സെമസ്റ്റർ ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി, സെപ്റ്റംബർ 2020 പരീക്ഷയ്ക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ 28 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.