ബിരുദാനന്തരബിരുദ കോഴ്‌സുകളിലേക്കുള്ള സ്പോർട്‌സ് ക്വാട്ട പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികളുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി. വിദ്യാർഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് വെരിഫിക്കേഷൻ സ്റ്റാറ്റസ് നോക്കാം. ഇതുമായി ബന്ധപ്പെട്ട് പരാതിയുള്ളവർ നവംബർ 23-നകം രേഖാമൂലം ഇ-മെയിൽ മുഖേനയോ (onlineadmission@keralauniverstiy.ac.in) നേരിട്ടോ പരാതി നൽകണം. ഈ പരാതികൾ പരിഗണിച്ച ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 8281883052.
സ്പോർട്‌സ് ക്വാട്ട കൗൺസലിങ് 25-ന്
ഒന്നാം വർഷ ബിരുദ പ്രവേശനം-സ്പോർട്‌സ് ക്വാട്ട സീറ്റുകളിലേക്കുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൗൺസലിങ് 25-നാണ് നടത്തും. പ്രവേശനമാഗ്രഹിക്കുന്ന, സ്പോർട്‌സ് ക്വാട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രാവിലെ 10.30-ന് അതത് കോളേജുകളിൽ ഹാജരാകണം.
പ്രാക്ടിക്കൽ
നവംബർ 9, 10 തീയതികളിൽ നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്. സ്റ്റാറ്റിസ്റ്റിക്സ് കോർ പ്രാക്ടിക്കൽ പരീക്ഷ ഡിസംബർ 2 മുതൽ 4 വരെ നടത്തും. ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി.(റെഗുലർ ആൻഡ് സപ്ലിമെന്ററി), ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. (മേഴ്‌സിചാൻസ് - 2012 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 30-ന് മുൻപ് ഓൺലൈനായി അപേക്ഷിക്കണം.