ജൂലായ് 21-ന് നടത്താനിരുന്ന നാലാം വർഷ ബി.ഫാം. സപ്ലിമെന്ററി, ഡിസംബർ 2020 പ്രാക്ടിക്കൽ/വൈവ പേപ്പർ ഇ-ഫാർമക്കോഗ്‌ണോസി മൂന്ന് 23-ലേക്ക് പുനഃക്രമീകരിച്ചിരിക്കുന്നു.

പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബി.ടെക്. (2008 സ്‌കീം) സെപ്റ്റംബർ 2020 പരീക്ഷയുടെ മെക്കാനിക്കൽ എൻജിനീയറിങ്‌ ബ്രാഞ്ചിന്റെ 08607 - CAD Analysis Lab, 08408 - Machine Tools Lab എന്നീ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 23-ന് തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നടക്കും.

ഏഴാം സെമസ്റ്റർ(സെപ്റ്റംബർ 2020) 2008 സ്‌കീം സിവിൽ എൻജിനീയറിങ്‌ ബ്രാഞ്ചിന്റെ ‘ജിയോടെക്‌നിക്കൽ എൻജിനീയറിങ് ലാബ്’, 2013 സ്‌കീം സിവിൽ എൻജിനീയറിങ് ബ്രാഞ്ചിന്റെ ‘ജിയോടെക്‌നിക്കൽ എൻജിനീയറിങ്‌ ലാബ് (13707)’, ‘എൻവയോൺമെന്റൽ എൻജിനീയറിങ് ലാബ് (13706)’ എന്നീ പ്രാക്ടിക്കൽ പരീക്ഷകൾ 30-ന് തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽവച്ച് നടത്തും.

ടൈംടേബിൾ

കേരള സർവകലാശാല നടത്തുന്ന എട്ടാം സെമസ്റ്റർ ബി.ഡെസ്. പരീക്ഷകൾ ഓഗസ്റ്റ് 31-ന് ആരംഭിക്കും.

പരീക്ഷാഫലം

ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ. എൽ.എൽ.ബി./ബി.കോം. എൽ.എൽ.ബി./ബി.ബി.എ. എൽ.എൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 31 വരെ അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ ബി.ടെക്. പാർട്ട് ടൈം റീസ്ട്രക്‌ച്ചേർഡ് 2008 സ്‌കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.

ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ ബി.എൽ.ഐ.സി. (എസ്.ഡി.ഇ - 2019 അഡ്മിഷൻ - റെഗുലർ, 2017 ആൻഡ് 2018 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷാഫലം വെബ്‌സൈറ്റിൽ. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ആഗസ്റ്റ് നാലു വരെ അപേക്ഷിക്കാം.

പരീക്ഷാഫീസ്

സെപ്റ്റംബർ ആറിന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി.ഡെസ്. പരീക്ഷകൾക്ക് പിഴകൂടാതെ 30 വരെയും 150 രൂപ പിഴയോടെ ഓഗസ്റ്റ് 4 വരെയും 400 രൂപ പിഴയോടെ ആറ്‌ വരെയും അപേക്ഷിക്കാം.

പുതുക്കിയ പരീക്ഷാകേന്ദ്രം

വിദൂരവിദ്യാഭ്യാസകേന്ദ്രം ജൂലായ് 23, ഓഗസ്റ്റ് 9 തീയതികളിൽ ആരംഭിക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം.(റെഗുലർ, ഇംപ്രൂവ്‌മെന്റ് ആൻഡ്‌ സപ്ലിമെന്ററി ) പരീക്ഷയ്ക്ക് വാഴിച്ചൽ ഇമ്മാനുവേൽ കോളേജ് പരീക്ഷാകേന്ദ്രം അനുവദിച്ചുകിട്ടിയവരെ പട്ടം ഗവ. ഗേൾസ് മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ, ധനുവച്ചപുരം വി.ടി.എം. എൻ.എസ്.എസ്. കോളേജ് എന്നീ പരീക്ഷാകേന്ദ്രങ്ങലേക്കു മാറ്റി. പ്രസ്തുത വിദ്യാർഥികൾ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്ത് പുതിയതായി അനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.

പി.ജി. ഡിപ്ലോമ ഇൻ ഇംഗ്ലീഷ്

കേരള സർവകലശാല ഇംഗ്ലീഷ് പഠനവിഭാഗം നടത്തുന്ന അഡ്വാൻസ്ഡ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ എന്ന പാർട്ട് ടൈം സായാഹ്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 26 വരെ ഇംഗ്ലീഷ് പഠനവകുപ്പിൽ സ്വീകരിക്കും.