ഫെബ്രുവരി 23, 25, മാർച്ച് ഒന്ന് എന്നീ തീയതികളിൽ നടത്താനിരുന്ന എട്ടാം സെമസ്റ്റർ ബി.ടെക്. ഡിഗ്രി സപ്ലിമെന്ററി(ഡിസംബർ 2020 -2013 സ്‌കീം) പരീക്ഷകൾ യഥാക്രമം മാർച്ച് 17, 19, 22 എന്നീ തീയതികളിലേക്ക് മാറ്റി. പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ.
പരീക്ഷാഫീസ്
മാർച്ചിൽ ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എ./എം.എസ്‌സി./എം.കോം./എം.എസ്.ഡബ്ല്യു./എം.എം.സി.ജെ. റെഗുലർ/സപ്ലിമെന്ററി/മേഴ്‌സിചാൻസ് പരീക്ഷകളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. പിഴകൂടാതെ മാർച്ച് ഒന്നുവരെയും 150 രൂപ പിഴയോടെ മാർച്ച് 4 വരെയും 400 രൂപ പിഴയോടെ ആറു വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
എട്ടാം സെമസ്റ്റർ ബി.ടെക്. പാർട്ട് ടൈം റീസ്ട്രക്‌ച്ചേഡ് (2013 സ്‌കീം) പരീക്ഷയുടെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. പരീക്ഷയ്ക്ക് പിഴ കൂടാതെ ഫെബ്രുവരി 25 വരെയും, 150 രൂപ പിഴയോടുകൂടി 26 വരെയും 400 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.