കേരള സർവകലാശാലയ്ക്കു കീഴിൽ കാര്യവട്ടം കാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ കേരളയിൽ(ഐ.എം.കെ.), സി.എസ്.എസ്. സ്ട്രീമിൽ എം.ബി.എ.(ജനറൽ), എം.ബി.എ.(ടൂറിസം) കോഴ്‌സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷാർത്ഥിക്ക് 2021-ൽ കരസ്ഥമാക്കിയ സാധുവായ കെമാറ്റ്, സി.എ.ടി., സി.എം.എ.ടി. സ്കോർ കാർഡ് ഉണ്ടായിരിക്കണം.

www.admissions.keralauniversity.ac.in എന്ന സർവകലാശാല പോർട്ടൽ വഴി ജൂലായ് 17-ന് രാത്രി 10 വരെ അപേക്ഷകൾ സ്വീകരിക്കും. ജൂലായ് 27, 28, 29 തീയതികളിൽ നിശ്ചയിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്‌കഷൻ, പേഴ്‌സണൽ ഇന്റർവ്യൂ എന്നിവയ്ക്കായി ക്ഷണിക്കും. റാങ്ക് ലിസ്റ്റ് ഓഗസ്റ്റ് 7-ന് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 16-ന് ഐ.എം.കെ.യുടെ കാര്യവട്ടം ക്യാമ്പസിൽ കൗൺസലിങ്‌ നടത്തി അതിനനുസരിച്ച് ക്ലാസുകൾ ആരംഭിക്കും.

രജിസ്‌ട്രേഷൻ ഫീസ് ജനറൽ വിഭാഗത്തിന് 600 രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 300 രൂപയുമാണ്.

എസ്.ഡി.സി. ഹിയറിങ്‌ മാറ്റി

കേരള സർവകലാശാല പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് ഏപ്രിൽ 22, 23 തീയതികളിൽ സർവകലാശാല സെനറ്റ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിദ്യാർഥികളുടെ പേഴ്‌സണൽ ഹിയറിങ്‌, കോവിഡ് വ്യാപനം കാരണം മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

സൂക്ഷ്മപരിശോധന

കേരള സർവകലാശാലയുടെ നാലാം സെമസ്റ്റർ ബി.കോം.(സി.ബി.സി.എസ്.എസ്.) (റെഗുലർ -2018 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ് -2017 & സപ്ലിമെന്ററി -2016, 2015 & 2014 അഡ്മിഷൻ) മാർച്ച് 2020 പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുള്ള വിദ്യാർഥികൾ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്കറ്റുമായി കേരള സർവകലാശാല പാളയം ക്യാമ്പസിലെ റീവാല്യുവേഷൻ സെക്‌ഷനിൽ 22 മുതൽ 24 വരെയുള്ള പ്രവൃത്തിദിനങ്ങളിൽ എത്തണം.

പരീക്ഷാഫലം

2020 ജൂലായിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എ. ഓണേഴ്‌സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ(2019 അഡ്മിഷൻ - റെഗുലർ/2018 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ്/2015 - 2017 അഡ്മിഷൻ -സപ്ലിമെന്ററി) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മേയ് 4 വരെ അപേക്ഷിക്കാം.